മലബാർ സിമൻറ്സിൽ ജനറൽ മാനേജർ, അസിസ്റ്റൻറ് എൻജിനീയർ ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ മാേനജർ-കമേഴ്സ്യൽ, വർക്സ്, ഫിനാൻസ് അസിസ്റ്റൻറ് മാനേജർ മെക്കാനിക്കൽ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ. ബന്ധപ്പെട്ട തസ്തികകളിലേക്ക് വേണ്ട യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി എന്നിവ താഴെ:
1. ജനറൽ മാേനജർ (കമേഴ്സ്യൽ)- എൻജിനീയറിങ് ബിരുദവും എം.ബി.എയും അല്ലെങ്കിൽ സയൻസിൽ ബിരുദാനന്തര ബിരുദം/കോമേഴ്സ് എം.ബി.എ. ബന്ധപ്പെട്ട വിഭാഗത്തിൽ 18 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി: 54 വയസ്സ്.
2. ജനറൽ മാനേജർ (വർക്സ്)- മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ മാനേജ്മെൻറ് ഡിേപ്ലാമ. ബന്ധപ്പെട്ട വിഭാഗത്തിൽ 18 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി: 54 വയസ്സ്.
3. ജനറൽ മാനേജർ (ഫിനാൻസ്)- എ.സി.എ അല്ലെങ്കിൽ എ.െഎ.സി.ഡബ്ല്യു.എ ബിരുദം. എ.സി.എസുകാർക്ക് മുൻഗണന. ബന്ധപ്പെട്ട വിഭാഗത്തിൽ 18 വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി: 54 വയസ്സ്.
4. അസിസ്റ്റൻറ് എൻജിനീയർ (മെക്കാനിക്കൽ)- മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. ഉയർന്ന പ്രായപരിധി: 41 വയസ്സ്.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് malabarcements.com/en/careers എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷഫോറം ഡൗൺലോഡ് ചെയ്യാം. അേപക്ഷഫോറവും പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്പോർട്ട് സൈസ് ഫോേട്ടായും സഹിതം ‘The Managing Director, Malabar Cements Limited, Walayar, Palakkad (Kerala), pin- 678 624’ എന്ന വിലാസത്തിൽ അയക്കുക. അവസാന തീയതി: ഫെബ്രുവരി 10.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.