എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ് കൊച്ചി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ് കം-റാംപ് ഡ്രൈവർ തസ്തികകളിൽ കരാർനിയമനം നടത്തുന്നു. ഹാൻഡിമാൻ തസ്തികയിൽ കൊച്ചിയിൽ 45, കോഴിക്കോട് 45, കണ്ണൂർ 20 എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകൾ. ശമ്പളം പ്രതിമാസം 14,610 രൂപ.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിജ്ഞാനമുണ്ടാകണം. യൂട്ടിലിറ്റി കം എം റാപ് ഡ്രൈവർ തസ്തികയിൽ കൊച്ചിയിൽ -3, കോഴിക്കോട് -11, കണ്ണൂർ -8 ഒഴിവുണ്ട്. ശമ്പളം: 16,530 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് വേണം. മലയാളഭാഷ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. പ്രായപരിധി ജനറൽ-28, ഒ.ബി.സി -31, SC/ST വിഭാഗങ്ങൾക്ക് 33.
റിക്രൂട്ട്മെന്റ് വിജ്ഞാപനം, അപേക്ഷാഫോറം http://aiasl.in/recruitmentൽ ലഭിക്കും. അപേക്ഷാഫീസ് 500 രൂപ. Al Airport Services Limitedന് മുംബൈയിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം ഫീസ് നൽകണം. വിമുക്ത ഭടന്മാർക്കും SC/ST വിഭാഗങ്ങൾക്കും ഫീസില്ല. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം വാക്-ഇൻ ഇന്റർവ്യൂ സമയത്ത് സമർപ്പിക്കേണ്ടതാണ്.
ഹാൻഡിമാൻ തസ്തികക്ക് ജനുവരി 11നും യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ തസ്തികക്ക് ജനുവരി 12നും രാവിലെ 8-11 മണിക്കകം നേരിട്ട് ഹാജരാകണം. സ്ഥലം: ശ്രീ ജഗന്നാഥ് ഓഡിറ്റോറിയം, വേങ്ങൂർ, അങ്കമാലി, എറണാകുളം ജില്ല. തെരഞ്ഞെടുപ്പ് നടപടിക്രമം വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.