ന്യൂഡൽഹി: ബാങ്ക് ക്ലർക്ക് ജോലിക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ പരീക്ഷക്ക് അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നുവരെയാണ് ഓൺലൈനായി അപേക്ഷ നൽകാൻ അവസരം.
ibpsonline.ibps.in വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് ശേഷം ദേശസാൽകൃത ബാങ്കുകളിൽ നിയമനം ലഭിക്കും.
ആഗസ്റ്റ് 28, 29, സെപ്റ്റംബർ നാല് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ. ഒക്ടോബർ 31ന് മെയിൻ പരീക്ഷയും നടക്കും.
20നും 28നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. മാതൃഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 11 ബാങ്കുകളിലെ 5830 ക്ലർക്ക് പോസ്റ്റുകളിലേക്കാകും നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.