ഷില്ലോങ്ങിെല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറും (െഎ.െഎ.എം) ഒാഷ്യൻ യൂനിവേഴ്സിറ്റി ഒാഫ് ചൈനയും സംയുക്തമായി നടത്തുന്ന എക്സിക്യൂട്ടിവ്സ് ഇൻ മാനേജിങ് ബിസിനസ് ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
14 മാസമാണ് കോഴ്സ്. ചൈനയിലായിരിക്കും ഇേൻറൺഷിപ്. കാറ്റ്/ജി.മാറ്റ് യോഗ്യതയുള്ളവർക്കും അല്ലെങ്കിൽ, ഏതെങ്കിലും വിഷയത്തിൽ ബിരുദവും അഞ്ചുവർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകൾ ഒാൺലൈനായി www.iimshillong.ac.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി ഒമ്പതു മുതൽ ഏപ്രിൽ 30വെര അപേക്ഷിക്കാം. ജൂൺ 30ന് അവസാന പരീക്ഷഫലം പ്രഖ്യപിക്കും. രജിസ്ട്രേഷൻ തീയതി ഒക്ടോബർ എട്ട്. കൂടുതൽ വിവരങ്ങൾക്ക് www.iimshillong.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സംശയങ്ങൾക്ക് +91 3642308024 എന്ന നമ്പറിലോ admnpgpex@iimshillong.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.