തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് ഐ.ടി പാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കാനൊരുങ്ങുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ് പരിശീലന പരിപാടി ഓഗസ്റ്റിൽ ആരംഭിക്കും.
നൈപുണ്യ വികസനത്തിന് 2023ല്‍ 5000 ഉദ്യോഗാർഥികള്‍ക്ക് ഇന്റേണ്‍ഷിപ് വഴി വേണ്ട പരിശീലനം നല്‍കുക എന്ന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേരള ഐ.ടി പാര്‍ക്സ് സി.ഇ.ഒ ജോണ്‍ എം. തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിെൻറ ഭാഗമായി ആദ്യഘട്ടത്തില്‍ 1500 ഉദ്യോഗാർഥികള്‍ക്ക് ഇേൻറൻണ്‍ഷിപ് നല്‍കാനാണ് കേരള ഐ.ടി പാര്‍ക്സ് പദ്ധതിയിടുന്നത്. ആറുമാസം നീളുന്ന പദ്ധതിയില്‍ മാസം 5000 രൂപ വരെ സര്‍ക്കാര്‍ വിഹിതമായി നല്‍കുകയും കുറഞ്ഞത് ഇതേതുക തന്നെ നിയമിക്കുന്ന സ്ഥാപനം നല്‍കുകയും ചെയ്യും.
മൂന്ന് ഐ.ടി പാര്‍ക്കുകളിലായി 300ലധികം കമ്പനികളിലായാണ് ഉദ്യോഗാർഥികള്‍ക്ക് പരിശീലനം നല്‍കുക. ഐ.സി.ടി അക്കാദമി കേരള, സ്റ്റാര്‍ട്ട്അപ് മിഷന്‍, ജി.ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ച് നടത്തുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമിനായി https://ignite.keralait.org ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷ ഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷനും ഇന്റര്‍വ്യൂവും വഴി ഇന്റേണ്‍ഷിപ്പിന് അവസരം നേടാം. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4.30ന് ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ ടെക്‌നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.