കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻറ് കോഴിക്കോടിൽ (ഐ.ഐ.എം.കെ) നിന്ന് പഠിച്ചിറങ്ങിയവരെ സമ്മർ പ്ലേസ്മെൻറിൽ (ഇേൻറൺഷിപ്) മികച്ച സ്റ്റൈപൻഡോടെ പ്രമുഖ കമ്പനികളിൽ പരിശീലനത്തിന് തെരഞ്ഞെടുത്തു.
എം.ബി.എ, ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെൻറ് , ഫിനാൻസ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ പൂർത്തിയാക്കിയ 559 വിദ്യാർഥികൾക്കാണ് മികച്ച അവസരം തുറന്നത്.
മൂന്നു ദിവസമായി 132 കമ്പനികൾ പങ്കെടുത്ത വെർച്വൽ പ്ലേസ്മെൻറിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. 3.74 ലക്ഷമാണ് ഉയർന്ന സ്റ്റൈപൻഡ്. രണ്ടു ലക്ഷം രൂപയാണ് മുഴുവൻ വിദ്യാർഥികളുടെയും ശരാശരി കണക്കാക്കുേമ്പാഴുള്ള സ്റ്റൈപൻഡ്. 50 ശതമാനം വിദ്യാർഥികൾക്ക് ശരാശരി 2.57 ലക്ഷം രൂപയാണ് സ്റ്റൈപൻഡ്. 43ശതമാനം വിദ്യാർഥികളെയും കൺസൾട്ടിങ്, ഫിനാൻസ് കമ്പനികളാണ് 'റാഞ്ചിയത്'. സമ്മർപ്ലേസ്മെൻറിലെ തകർപ്പൻ പ്രതികരണം അവസാനഘട്ട പ്ലേസ്മെൻറിലേക്കുള്ള ശുഭസൂചനയാണെന്ന് ഐ.ഐ.എം.കെ ഡയറക്ടർ പ്രഫ. ദേബാഷിശ് ചാറ്റർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.