ജെ.​ഇ.​ഇ മെ​യി​ന്‍ ഫ​ലം: ആ​ശ​ങ്ക​ വേ​ണ്ട

ജെ.​ഇ.​ഇ മെ​യി​ന്‍ പ​രീ​ക്ഷ ആ​ദ്യ സെ​ഷ​ന്‍ ഫ​ലം വ​ന്നു. ഏ​പ്രി​ല്‍ നാ​ല് മു​ത​ല്‍ 15 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാം സെ​ഷ​ന് മാ​ര്‍ച്ച്‌ രണ്ടു വരെ അ​പേ​ക്ഷി​ക്കാ​ം.

ആ​ദ്യ സെ​ഷ​ന്‍ പ​രീ​ക്ഷ ഫ​ല​ത്തെ​ക്കു​റി​ച്ച് വ്യാ​പ​ക​മാ​യ തെ​റ്റി​ദ്ധാ​ര​ണ പ​ര​ന്നി​ട്ടു​ണ്ട്; പ്ര​ത്യേ​കി​ച്ച് മാ​ര്‍ക്ക് പെ​ർ​സ​ന്റെ​യി​ല്‍ മാ​റ്റ​ത്തെ​ക്കു​റി​ച്ച്. ഇ​തു​സം​ബ​ന്ധ​മാ​യി വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ടി​സ്ഥാ​ന​പ​ര​മാ​യി മ​ന​സ്സി​ലാ​ക്കേ​ണ്ട കു​റ​ച്ച് കാ​ര്യ​ങ്ങ​ളു​ണ്ട്.

ഒ​ന്ന്: അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ല്‍ ന​ട​ത്തി​യ ദേ​ശീ​യ​ത​ല പ​രീ​ക്ഷ​യാ​ണ് ജെ.​ഇ.​ഇ മെ​യി​ന്‍. മൊ​ത്തം പ​ത്ത് ഷി​ഫ്റ്റു​ക​​ൾ. 10 വ്യ​ത്യ​സ്ത ചോ​ദ്യ​പ്പേ​പ്പ​റു​ക​ള്‍ ത​യാ​റാ​ക്കു​മ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യും ഓ​രോ​ന്നി​ന്റെ​യും നി​ല​വാ​ര​ത്തി​ലും വ്യ​ത്യാ​സം ഉ​ണ്ടാ​കാം. ചി​ല ഷി​ഫ്റ്റു​ക​ളി​ല്‍ ചോ​ദ്യ​ങ്ങ​ൾ ബു​ദ്ധി​മു​ട്ട​ു​ള്ള​തും ചി​ല​ത് എ​ളു​പ്പ​വു​മാ​യി​രി​ക്കും. അ​ങ്ങ​നെ​വ​രു​മ്പോ​ള്‍, റാ​ങ്കി​ങ് നി​ര്‍ണ​യി​ക്കു​ന്ന​തി​ല്‍ നീ​തി​കേ​ട് സം​ഭ​വി​ക്കാം. ആ ​നീ​തി​കേ​ട് ഒ​ഴി​വാ​ക്കാ​നാ​ണ് പെ​ർ​സ​ന്റെ​യി​ല്‍ സ്കോ​റി​ങ് സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. അ​തു​കൊ​ണ്ട് മാ​ര്‍ക്ക് കു​റ​ഞ്ഞ​വ​ര്‍ക്ക് മാ​ര്‍ക്ക് കൂ​ടി​യ​വ​രേ​ക്കാ​ള്‍ കൂ​ടി​യ പെ​ർ​സ​ന്റെ​യി​ല്‍ സ്കോ​ര്‍ എ​ന്ന പ​രാ​തി​യി​ല്‍ അ​ർ​ഥ​മി​ല്ല.

മാ​ര്‍ക്ക് കു​റ​ഞ്ഞ​വ​ര്‍ക്ക് പെ​ർ​സ​ന്റെ​യി​ല്‍ കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന​ർ​ഥം മാ​ര്‍ക്ക് കൂ​ടി​യി​ട്ടും പെ​ർ​സ​ന്റെ​യി​ല്‍ കു​റ​ഞ്ഞ​വ​രേ​ക്കാ​ള്‍ ബു​ദ്ധി​മു​ട്ടു​ള്ള ചോ​ദ്യ​പ്പേ​പ്പ​ര്‍ ആ​ണ് കി​ട്ടി​യ​ത് എ​ന്നാ​ണ്. ര​ണ്ട്: ബു​ദ്ധി​മു​ട്ടു​ള്ള ചോ​ദ്യം കി​ട്ടി കു​റ​ഞ്ഞ മാ​ര്‍ക്ക് വാ​ങ്ങു​ന്ന​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍, എ​ളു​പ്പ​മു​ള്ള ചോ​ദ്യ​പ്പേ​പ്പ​ര്‍ കി​ട്ടി കൂ​ടു​ത​ല്‍ മാ​ര്‍ക്ക് കി​ട്ടു​ന്ന​ത് അ​നീ​തി​യ​ല്ലേ? ബു​ദ്ധി​മു​ട്ടു​ള്ള ചോ​ദ്യ​പ്പേ​പ്പ​ര്‍ വ​ഴി 170 മാ​ര്‍ക്ക് വാ​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക്ക് എ​ളു​പ്പ​മു​ള്ള ചോ​ദ്യ​പ്പേ​പ്പ​ര്‍ കി​ട്ടി​യി​രു​ന്നു​വെ​ങ്കി​ല്‍ 200 മാ​ര്‍ക്ക് വാ​ങ്ങാ​മാ​യി​രു​ന്നി​ല്ലേ? അ​ങ്ങ​നെ ഒ​രു പ്ര​തി​സ​ന്ധി ഇ​ല്ലാ​താ​ക്കാ​നാ​ണ് പെ​ർ​സ​ന്റെ​യി​ല്‍ സ്കോ​റി​ങ്. ചോ​ദ്യ​ങ്ങ​ളു​ടെ നി​ല​വാ​ര​വും പെ​ർ​സ​ന്റെ​യി​ല്‍ ക​ണ​ക്കാ​ക്കു​ന്ന​തി​ല്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട് എ​ന്ന​ർ​ഥം.

മൂ​ന്ന്: പ​രീ​ക്ഷ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള നാ​ഷ​ന​ല്‍ ടെ​സ്റ്റി​ങ് ഏ​ജ​ന്‍സിയുടെ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ബു​ള്ള​റ്റി​നി​ല്‍ ഈ ​കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​സ്തു​ത ബു​ള്ള​റ്റി​നി​ല്‍ അ​നു​ബ​ന്ധം അ​ഞ്ചി​ലാ​യി പേ​ജ് 65 മു​ത​ല്‍ 70 വ​രെ വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്നു. അ​തി​നാ​ല്‍ വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഭ​യ​ക്കേ​ണ്ട​തി​ല്ല. റാ​ങ്കി​ങ് നി​ര്‍ണ​യി​ക്കു​ന്ന​തി​ല്‍ അ​നീ​തി ഉ​ണ്ടാ​കി​ല്ല. റാ​ങ്കി​നും സം​വ​ര​ണ നി​യ​മ​ങ്ങ​ള്‍ക്കും അ​നു​സ​രി​ച്ച് മാ​ത്ര​മാ​യി​രി​ക്കും സീ​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത്. പെ​ർ​സ​ന്റെ​യി​ല്‍ സ്കോ​ര്‍ എ​ത്ര റാ​ങ്ക് ആ​യി മാ​റും എ​ന്ന് പ്ര​വ​ചി​ക്കാ​നാ​കി​ല്ല. പ്ര​ത്യേ​കി​ച്ച് മു​ന്‍വ​ര്‍ഷ​ത്തെ റാ​ങ്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍. ഈ ​വ​ര്‍ഷ​ത്തെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും ന​മ്മു​ടെ പെ​ർ​സ​ന്റെ​യി​ല്‍ പൊ​സി​ഷ​നും പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ഏ​ക​ദേ​ശ​മു​ള്ള സാ​ധ്യ​ത അ​നു​മാ​നി​ക്കാ​നാ​വും.

ഏ​പ്രി​ലി​ലെ ര​ണ്ടാം സെ​ഷ​നു​വേ​ണ്ടി, അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി​ ഇ​പ്പോ​ള്‍ കി​ട്ടി​യ മാ​ര്‍ക്കി​ലും സ്കോ​റി​ലും പു​രോ​ഗ​തി​യു​ണ്ടാ​ക്കാം. ആ​ദ്യ​ത്തെ സെ​ഷ​ന്‍ പ​രി​ശീ​ല​ന സെ​ഷ​നാ​യി പ​രി​ഗ​ണി​ച്ച് അ​തി​ല്‍ സം​ഭ​വി​ച്ച അ​ബ​ദ്ധ​ങ്ങ​ളും ധാ​ര​ണ​പ്പി​ശ​കു​ക​ളും തി​രു​ത്തി അ​ടു​ത്ത സെ​ഷ​ന്‍ കൂ​ടു​ത​ല്‍ ന​ന്നാ​ക്കു​ക.

ആ​ദ്യ സെ​ഷ​നി​ല്‍ ന​ല്ല പെ​ർ​സ​ന്റെ​യി​ല്‍ ഉ​ള്ള​വ​രും നി​ര്‍ബ​ന്ധ​മാ​യും അ​ടു​ത്ത സെ​ഷ​ന്‍ കൂ​ടി എ​ഴു​ത​ണം. കാ​ര​ണം ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ലൂ​ടെ റാ​ങ്ക് മെ​ച്ച​പ്പെ​ടു​ത്താം. അ​തു​വ​ഴി മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടാം. മ​റ്റൊ​രു കാ​ര​ണം ര​ണ്ടാ​മ​ത്തെ സെ​ഷ​നി​ല്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ചും പെ​ർ​സ​ന്റെ​യി​ല്‍ സ്കോ​റി​ല്‍ അ​നു​കൂ​ല​മാ​യ മാ​റ്റം വ​ന്നേ​ക്കാം. അ​ത് നി​ങ്ങ​ളു​ടെ റാ​ങ്കി​നെ മെ​ച്ച​പ്പെ​ടു​ത്തും (സാ​ധാ​ര​ണ​യാ​യി ര​ണ്ടാം സെ​ഷ​നി​ല്‍ എ​ണ്ണം കൂ​ടാ​നാ​ണ് സാ​ധ്യ​ത).

പെർസന്റെയില്‍ സ്കോർ

ഒരു സെഷനില്‍, ഒരു പരീക്ഷാര്‍ഥിക്ക് ലഭിച്ച സ്കോറിന് തുല്യമോ താഴെയോ സ്കോര്‍ ലഭിച്ചവരുടെ ശതമാനമാണ് ആ പരീക്ഷാര്‍ഥിയുടെ പെർസന്റെയില്‍ സ്കോര്‍. പത്ത് ലക്ഷം പേര്‍ പരീക്ഷ എഴുതിയ ഒരു സെഷനില്‍ ഒരാളുടെ പെർസന്റെയില്‍ സ്ഥാനം 97 ആണെങ്കില്‍ അതിന്റെ അര്‍ഥം അയാള്‍ ഏറ്റവും നന്നായി ചെയ്ത ആദ്യത്തെ മൂന്നു പെർസന്റെയില്‍ പൊസിഷനില്‍ പെട്ടവന്‍ ആണെന്നാണ്. അതായത് ആദ്യത്തെ 30,000മോ അതില്‍ കൂടുതലോ പൊസിഷനില്‍പെട്ടവന്‍ എന്ന്. അല്ലെങ്കില്‍ ആ പരീക്ഷാര്‍ഥിയുടെ താഴെ 9.7 ലക്ഷം പേരുണ്ട് എന്നർഥം.

പെർസന്റെയില്‍ 97 ആണെങ്കില്‍, ഈ പ്രാവശ്യം പരീക്ഷ എഴുതിയ 11,70,036നെ മൂന്നു (100-97)കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയിലോ അതിന്‍റെ തൊട്ടു താഴെയോ റാങ്ക് വരാം- [1,17,0036 x 3/100 = 35,101] . ഈ സെഷനിലെ പെർസന്റെയില്‍ മാത്രം വെച്ച് റാങ്ക് നിര്‍ണയിക്കുകയും വേണ്ട. കാരണം അടുത്ത സെഷനില്‍ നമുക്ക് പിന്നിലുള്ള ആളുകള്‍ പെർസന്റെയില്‍ നന്നാക്കാമല്ലോ.

സൈറ്റുകളിലെ അനുമാനം ശരിയാകണമെന്നില്ല

പല പ്രധാനപ്പെട്ട വെബ്സൈറ്റുകളിലും പെർസന്റെയില്‍ സ്കോറിനെ അടിസ്ഥാനമാക്കി റാങ്ക് നിര്‍ണയിച്ചതില്‍ അബദ്ധം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റാങ്ക് അനുമാനിച്ചിരിക്കുന്നത്. ഇത്തവണ പേപ്പര്‍ ഒന്ന് എഴുതിയത് 11.7 ലക്ഷം പേരാണ്. കഴിഞ്ഞവര്‍ഷം അത് 8.2 ലക്ഷം പേരായിരുന്നു. അതിനാല്‍ സൈറ്റുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കി മാത്രം തീരുമാനത്തില്‍ എത്തേണ്ടതില്ല. 

Tags:    
News Summary - JEE Main Result- Don't worry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.