ഫെഡറൽ ബാങ്ക് ബ്രാഞ്ചുകളിലേക്ക് ബാങ്ക്മാൻ, പാർട്ട്ടൈം സ്വീപ്പർ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം www.federalbank.co.inൽ കരിയർ ലിങ്കിൽ. അപേഇപ്പോൾ സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ 30.
ബാങ്ക്മാൻ തസ്തികക്ക് പത്താംക്ലാസ്/SSLC/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ബിരുദധാരികളെ പരിഗണിക്കില്ല. പ്രായപരിധി 1-1-2022ൽ 18-20 വയസ്സ്. 1-1-2002നും 1.1.2004നും മധ്യേ ജനിച്ചവരാകണം. താൽക്കാലിക ബാങ്ക്മാൻ/ഡ്രൈവറായി ജോലിനോക്കിയിട്ടുള്ളവർക്കും പട്ടികജാതി/വർഗക്കാർക്കും 5 വർഷം വരെ പ്രായപരിധിയിൽ ഇളവുണ്ട്. ബാങ്ക് സ്ഥിതിചെയ്യുന്ന ജില്ലകളിൽ സ്ഥിരതാമസക്കാരനാകണം. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ അറിയണം. എം.എസ്. ഓഫിസിൽ ഒരു മാസത്തെ പരിശീലനം നേടിയിരിക്കണം. ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന. ശമ്പള നിരക്ക് 14,500-28,145 രൂപ.
പാർട്ട്ടൈം സ്വീപ്പർ തസ്തികക്ക്പത്താംക്ലാസ് പരീക്ഷ പാസായവരെ പരിഗണിക്കില്ല. പ്രായപരിധി 35-55 വയസ്സ്. 20 കിലോമീറ്റർ ചുറ്റളവിൽ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി/വർഗക്കാർക്കും, വിധവകൾക്കും ജോലിചെയ്യാൻ കഴിയുന്ന ഭിന്നശേഷിക്കാർക്കും മുൻഗണ. ശമ്പളം 4833 രൂപ മുതൽ 10,875 രൂപ വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.