അബൂദബി: യു.എ.ഇയിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്സി നഴ്സിങ്. ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, എൻ.ഐ.സി.യു, മെഡിക്കൽ സർജിക്കൽ, തിയറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 1.3-1.5 ലക്ഷം രൂപ. അപേക്ഷ www.norkaroots.org യിൽ ആഗസ്റ്റ് എട്ടിനകം സമർപ്പിക്കണം. ടോൾ ഫ്രീ:18004253939 (ഇന്ത്യ) 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സേവനം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.