സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ ഇനിപറയുന്ന തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിന് സഹകരണ സർവിസ് പരീക്ഷ ബോർഡ് നിശ്ചിത ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 4-8/2021 വരെയുള്ള തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിശദാംശങ്ങൾ ചുവടെ:
- അസിസ്റ്റൻറ് സെക്രട്ടറി/മാനേജർ/ചീഫ് അക്കൗണ്ടൻറ് (കാറ്റഗറി നമ്പർ 4/2021). ഒഴിവുകൾ -7 (തിരുവനന്തപുരം-2, പത്തനംതിട്ട-1, കോട്ടയം-1, എറണാകുളം-1, തൃശൂർ-1, കോഴിക്കോട്-1).
യോഗ്യത: മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും/ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷനും അല്ലെങ്കിൽ ബി.എസ്സി/എം.എസ്സി- സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബി.കോം (സഹകരണം).
- ജൂനിയർ ക്ലർക്ക്/കാഷ്യർ (കാറ്റഗറി നമ്പർ 5/2021). ഒഴിവുകൾ 225 (തിരുവനന്തപുരം-16, കൊല്ലം -8, പത്തനംതിട്ട -9, ആലപ്പുഴ-14 കോട്ടയം-18, ഇടുക്കി-8, എറണാകുളം-43, തൃശൂർ -21, പാലക്കാട്-25, മലപ്പുറം-13, കോഴിക്കോട്-13, വയനാട് -2, കണ്ണൂർ -30, കാസർകോട്-5. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും ജെ.ഡി.സിയും അല്ലെങ്കിൽ ബി.കോം (ഓപറേഷൻ) അല്ലെങ്കിൽ ബിരുദവും സഹകരണ ഡിപ്ലോയും അല്ലെങ്കിൽ ബി.എസ്സി (സഹകരണം ആൻഡ് ബാങ്കിങ്).
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 6/2021), ഒഴിവുകൾ -6 (തിരുവനന്തപുരം-1, കൊല്ലം -1, കോട്ടയം-1, പാലക്കാട്-1, കണ്ണൂർ -1). യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇ.സി/എം.സി.എ/എം.എസ്സി കമ്പ്യൂട്ടർ സയൻസ്/ഐ.ടി) റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭിലഷണീയം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
- ഡേറ്റ എൻട്രി ഓപറേറ്റർ (കാറ്റഗറി നമ്പർ 7/2021). ഒഴിവുകൾ-9 (തിരുവനന്തപുരം-2, ആലപ്പുഴ-1, തൃശൂർ-4, കോഴിക്കോട്-1, കണ്ണൂർ-1). യോഗ്യത: ബിരുദവും അംഗീകൃത ഡേറ്റ എൻട്രി സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- ടൈപിസ്റ്റ് (കാറ്റഗറി 8/2021), ഒഴിവുകൾ ഒന്ന് (കോഴിക്കോട്). യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. കെ.ജി.ടി.ഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്റൈറ്റിങ് േലാവർ.
പ്രായപരിധി 18-40. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. ഫീസ് 150 രൂപ. ഒന്നിലധികം ബാങ്ക്/സംഘത്തിലേക്ക് 50 രൂപ അധികം നൽകണം. ഒറ്റ അപേക്ഷ മതി. നിശ്ചിത അപേക്ഷഫോറവും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും www.csebkerala.orgൽ ലഭ്യമാണ്. അപേക്ഷ ബന്ധപ്പെട്ട േരഖകൾ സഹിതം സെക്രട്ടറി, സഹകരണ സർവിസ്പരീക്ഷ ബോർഡ്, ഓവർബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം1 എന്ന വിലാസത്തിൽ അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.