കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സി ലിമിറ്റഡ് ജൂനിയർ എക്സിക്യൂട്ടിവ് (ബയോമാസ്) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ഒരു വർഷത്തേക്കാണ് നിയമനം. മികവും ആവശ്യകതയും കണക്കിലെടുത്ത് സേവന കാലാവധി നീട്ടിക്കിട്ടാവുന്നതാണ്. ഒഴിവുകൾ 50 (ജനറൽ -22, ഇ.ഡബ്ല്യു.എസ് -5, ഒ.ബി.സി -13, എസ്.സി -7, എസ്.ടി -3).
യോഗ്യത: 40 ശതമാനം മാർക്കിൽ കുറയാതെ അഗ്രികൾചർ സയൻസ് ബിരുദം.
പ്രായപരിധി 27 വയസ്സ്. നല്ല ആരോഗ്യവും മെഡിക്കൽ ഫിറ്റ്നസുള്ളവരുമായിരിക്കണം.
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ച് വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://careers.ntpc.co.inൽ ലഭിക്കും. അപേക്ഷാഫീസ് 300 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല.
നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ 28 വരെ അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 40,000 രൂപ ശമ്പളം ലഭിക്കും.
വീട്ടുവാടക ബത്ത, ചികിത്സാ സഹായം മുതലായ ആനുകൂല്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.