പവർഗ്രിഡ് കോർപറേഷനിലും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലും ജൂനിയർ ഓഫിസർ ട്രെയിനികളെ (എച്ച്.ആർ) തിരഞ്ഞെടുക്കുന്നു. രാജ്യത്തെ വിവിധ മേഖല/കോർപറേറ്റ് സെന്ററുകളിലായി 41 ഒഴിവുകളുണ്ട്. ഊർജസ്വലരായ ബിരുദക്കാർക്കാണ് അവസരം.
യോഗ്യത: 60 ശതമാനം മാർക്കിൽ ഫുൾടൈം ബി.ബി.എ/ബി.ബി.എം/ബി.ബി.എസ്. പി.ജിയോ ഡിപ്ലോമയോ ഉയർന്ന മറ്റു വിദ്യാഭ്യാസ യോഗ്യതകളോ ഉള്ളവരെ പരിഗണിക്കില്ല. പ്രായം 27. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കമ്പ്യൂട്ടർ സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
വിജ്ഞാപനം www.powergrid.in/careerൽ. അപേക്ഷഫീസ് 300 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്തഭടന്മാർക്ക് ഫീസില്ല. ഒക്ടോബർ അഞ്ചു വരെ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. പ്രതിമാസം 27,500 രൂപയാണ് സ്റ്റൈപൻഡ്. പരിശീലനം പൂർത്തിയാക്കുന്നവരെ 25,000-1,17,500 രൂപ ശമ്പളനിരക്കിൽ ജൂനിയർ ഓഫിസർ (എച്ച്.ആർ) ഗ്രേഡ് 4 തസ്തികയിൽ സ്ഥിരപ്പെടുത്തും. ക്ഷാമബത്ത ഉൾപ്പെടെ നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.