തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്ക് നടത്തിയ പ്രാഥമിക പരീക്ഷയുടെ ഫലം പി.എസ്.സി പുറത്തിറക്കി. ഒന്ന്, രണ്ട് സ്ട്രീമുകളിലെ പരീക്ഷഫലമാണ് പുറത്തുവന്നത്. എന്നാൽ, കോടതിവിധിയെ തുടർന്ന് മൂന്നാം സ്ട്രീമിെൻറ ഫലം പ്രഖ്യാപിച്ചില്ല. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം ഒന്നിൽ 2160 പേരെയും സർക്കാർ സർവിസിലെ ഗസറ്റഡ് അല്ലാത്ത തസ്തികകളിലെ ജീവനക്കാർ ഉൾപ്പെടുന്ന സ്ട്രീം രണ്ടിൽ 1048 പേരെയുമാണ് ഉൾപ്പെടുത്തിയത്. ഗസറ്റഡ് തസ്തികയിൽ ഉൾപ്പെടുന്നവരാണ് മൂന്നാം സ്ട്രീമിൽ. സംസ്ഥാന സിവിൽ സർവിസിലെ ഏറ്റവും ഉയർന്ന തസ്തികയാണ് കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ്. ഫലം www.keralapsc.gov.in ൽ ലഭിക്കും.
സ്ട്രീം ഒന്നിൽ 77 മാർക്കും സ്ട്രീം രണ്ടിൽ 60 മാർക്കും നേടിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. സംവരണ വിഭാഗക്കാരെയും ഉൾപ്പെടുത്തിയ ഏകീകൃത പട്ടികയാണ് പുറത്തിറക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 22നാണ് പ്രാഥമിക പരീക്ഷ നടന്നത്. പുനർമൂല്യനിർണയം നടത്താൻ ആഗ്രഹിക്കുന്നവരോ ഒ.എം.ആർ ഉത്തരക്കടലാസിെൻറ പകർപ്പ് ആവശ്യമുള്ളവരോ ഉണ്ടെങ്കിൽ ചുരുക്കപ്പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ലഭ്യമായ ജീവനക്കാരെ പട്ടിക നിർമിക്കുന്നതിലേക്കായി പുനർവിന്യസിച്ചാണ് ഈ ദൗത്യം ലക്ഷ്യം കണ്ടത്.
മെയിൻ പരീക്ഷ നവംബർ 21, 22 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും. മെയിൻ പരീക്ഷയുടെ സിലബസ് ഫെബ്രുവരിയിൽതന്നെ പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി ബുള്ളറ്റിൻ ഫെബ്രുവരി ആദ്യ ലക്കത്തിൽ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ബുള്ളറ്റിൻ വെബ്സൈറ്റിൽ ലഭിക്കും. മൂന്ന് പേപ്പറുകളിൽ പരീക്ഷയുണ്ടാകും.
സ്ട്രീം ഒന്നിന്റെ ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സ്ട്രീം രണ്ടിന്റെ ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.