മലപ്പുറം: കടലുണ്ടിപ്പുഴയുടെ തീരത്ത് മലപ്പുറം നഗരാതിർത്തിയിൽ പ്രത്യേകം സജ്ജമാക ്കിയ നഗരി ഇനി രണ്ടുനാൾ വൈജ്ഞാനിക ചർച്ചകൾക്കും ആശയ കൈമാറ്റങ്ങൾക്കും വേദിയാവും. ‘മാ ധ്യമ’ത്തിെൻറ ആഭിമുഖ്യത്തിൽ നെഹ്റു ഗ്രൂപ് ഇൻസ്റ്റിറ്റ്യൂഷൻ മുഖ്യപ്രായോജകരാ യി നടത്തുന്ന എജുകഫേ ബുധൻ, വ്യാഴം ദിവസങ്ങളിൽ കോട്ടപ്പടി നൂറടി പട്ടർക്കടവൻ റോസ്ല ോഞ്ച് ഓഡിറ്റോറിയത്തിലും പരിസരത്തും അരങ്ങേറും.
വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കെല്ലാം ഉപകാരപ്രദമാവുന്ന മേളയിൽ ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും കരിയർ മേഖലയിലെ പ്രമുഖരും ഉന്നതവിജയികളും ജനപ്രതിനിധികളുമെത്തും. ബുധനാഴ്ച രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെയും വ്യാഴാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് ഏഴുവരെയുമാണ് പരിപാടി. ഇന്ന് രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് ബുധനാഴ്ച രാവിലെ 11.50നും ഇൻറർനാഷനൽ മോട്ടിവേഷൻ സ്പീക്കർ ഡോ. മാണി പോൾ ഉച്ചക്ക് രണ്ടിനും ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ വൈകീട്ട് അഞ്ചിനും സദസ്സുമായി സംവദിക്കും. വൈകീട്ട് നാലിന് നടക്കുന്ന ടോപ്പേഴ്സ് ടോക്കിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികൾ പങ്കെടുക്കും.
വ്യാഴാഴ്ച രാവിലെ പത്തിന് പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന ‘ഞങ്ങളും മിടുക്കരാണ്’ പരിപാടിയിൽ ജില്ല കലക്ടർ അമിത് മീണ സംബന്ധിക്കും. തുടർന്ന് ഇൻററാക്റ്റിവ് ഷോയിൽ ഡൽഹി ചാണക്യ ഐ.എ.എസ് അക്കാദമി കേരള മാർക്കറ്റിങ് ഹെഡ് സൈമൺ തരകൻ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടുമുതൽ കരിയർ മാർഗനിർദേശ രംഗത്തെ പ്രമുഖ സ്ഥാപനമായ ‘സിജി’ നേതൃത്വം നൽകുന്ന പാനൽ ഡിസ്കഷൻ നടക്കും.
വൈകീട്ട് 3.30ന് ആരംഭിക്കുന്ന അക്കാദമിക് എക്സലൻസ് സെഷനിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് പ്രതിപാദ്യവിഷയമാവും. മോട്ടിവേഷനൽ ഹിപ്നോട്ടിസ്റ്റ് മാജിക് ലിയോ അഞ്ചിന് മേളയിലെത്തും. സിവിൽ സർവിസിെൻറ വിജയവഴികൾക്കൊപ്പം കോമേഴ്സ്-മാനവിക വിഷയങ്ങളുടെ അനന്ത സാധ്യതകളും വിശദീകരിക്കുന്ന എജുകഫേയിൽ അഭിരുചി പരീക്ഷ, വ്യക്തിഗത കൗൺസലിങ്, കരിയർ കൗൺസലിങ് തുടങ്ങിയവയുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.