കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി (കെ.എസ്.സി.എം.എം.സി) ഹെഡ് ഒാഫിസിലേക്കും മറ്റ് യൂനിറ്റുകളിലേക്കും വിവിധ തസ്തികകളിൽ കരാർ/സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, അടിസ്ഥാന യോഗ്യത എന്ന ക്രമത്തിൽ താഴെ:
1. മാനേജർ: ഒന്ന്-മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിരുദം.
2. അസിസ്റ്റൻറ് മാനേജർ: ഒന്ന്-മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.
3. അസിസ്റ്റൻറ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്): ഒന്ന്-എം.കോം.
4. എൻജിനീയർ: നാല്-മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.
5. ഒാഫിസർ: ഒന്ന്-എം.എച്ച്.ആർ.എം/എം.ബി.എ
6. അസിസ്റ്റൻറ് ഒാഫിസർ: ഒന്ന്-എം.ബി.എ (ഫിനാൻസ്)/എം.കോം അല്ലെങ്കിൽ ബി.കോമും മൂന്ന് വർഷ പ്രവൃത്തിപരിചയവും.
7. ടെക്നീഷ്യൻ: നാല്-മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജിനീയറിങ്ങിൽ ഡിേപ്ലാമ.
8. ക്ലർക് ആൻഡ് റിസപ്ഷനിസ്റ്റ്: മൂന്ന്-ബിരുദം.
9. ട്രേഡ്സ്മാൻ: 18 (മെഷീനിസ്റ്റ്-ആറ്, ടർണർ-അഞ്ച്, ഇലക്ട്രീഷ്യൻ-രണ്ട്, എ.സി മെക്കാനിക്-ഒന്ന്, ഫിറ്റർ-രണ്ട്, വെൽഡർ-രണ്ട്). ട്രേഡ്സ്മാൻ-െഎ.ടി.െഎയും മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
മാനേജർ, അസിസ്റ്റൻറ് മാനേജർ, അസിസ്റ്റൻറ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ഒാഫിസർ, അസിസ്റ്റൻറ് ഒാഫിസർ തസ്തികകളിൽ സ്ഥിരനിയമനമാണ്. എൻജിനീയർ, ടെക്നീഷ്യൻ, ക്ലർക് ആൻഡ് റിസപ്ഷനിസ്റ്റ്, ട്രേഡ്സ്മാൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
www.kcmmc.com ലൂടെ ഒാൺലൈനായി അപേക്ഷിക്കാം. അവസാനതീയതി നവംബർ 10. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.