ഡൽഹി സർക്കാർ സബോർഡിനേറ്റ് സർവിസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, വകുപ്പ്, ഒഴിവുകൾ ചുവടെ:
മാനേജർ (അക്കൗണ്ട്സ്) 2, ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്) 18, ജൂനിയർ ലേബർ വെൽഫെയർ ഇൻസ്പെക്ടർ (ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ) 7, അസി. സ്കോർ കീപ്പർ-5, സ്റ്റോർ അറ്റൻഡന്റ്-6 (ട്രെയിനിങ് ആൻഡ് ടെക്നിക്കൽ എജുക്കേഷൻ), അക്കൗണ്ടന്റ്-1 (രാജ്യ സൈനിക് ബോർഡ്), ട്രെയിലർ മാസ്റ്റർ-1 (ഡൽഹി പ്രിസൺസ്), പബ്ലിക്കേഷൻ അസിസ്റ്റന്റ്-1 (ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി).
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ/സ്പെഷൽ എജുക്കേഷൻ ടീച്ചർ-364, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി), മ്യൂസിക് (മെയിൽ)-1, ഫൈൻ ആർട്സ്/പെയിന്റിങ് (മെയിൽ)-1, പി.ജി.ടി-ഉർദു (മെയിൽ)-3, ഫീമെയിൽ-3, പി.ജി.ടി ഹോർട്ടി കൾചർ-2, സൈക്കോളജി (മെയിൽ)-1, ഫീമെയിൽ-1, കമ്പ്യൂട്ടർ സയൻസ് (മെയിൽ)-7, ഫീമെയിൽ-19, പഞ്ചാബി (ഫീമെയിൽ)-2, സംസ്കൃതം (ഫീമെയിൽ)-21, ഇംഗ്ലീഷ് (മെയിൽ)-13, ഫീമെയിൽ-14, ഇ.വി.ജി.സി (മെയിൽ)-19, ഫീമെയിൽ-35 (വിദ്യാഭ്യാസ വകുപ്പ്).
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം ഉൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനം https://dsssb.delhi.gov.in/currentvacanciesൽ ലഭിക്കും. അപേക്ഷ ഓൺലൈനായി https://dsssbonline.nic.inൽ ആഗസ്റ്റ് 27 വരെ സ്വീകരിക്കും. ഫീസ് 100 രൂപ. വനിതകൾ എസ്.സി/എസ്.ടി, പി.ഡബ്ല്യു.ഡി, വിമുക്ത ഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.