മർചൻറ് നേവിയിലും മറ്റും ആകർഷകമായ ശമ്പളത്തിൽ എൻജിനീയറാവാൻ താൽപര്യമുള്ളവർക്ക് ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ (െഎ.എം.യു) മുംബൈ പോർട്ട് കാമ്പസിലുള്ള മറൈൻ എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എം.ഇ.ആർ.െഎ) 2018 ജനുവരിയിൽ ആരംഭിക്കുന്ന ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് (പി.ജി.ഡി.എം.ഇ) കോഴ്സിൽ ചേർന്ന് പഠിക്കാം. ഏകദേശം 60 സീറ്റുകളിൽ പ്രവേശനമുണ്ട്. അവിവാഹിതരായവർക്ക് അപേക്ഷിക്കാം.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ മെക്കാനിക്കൽ എൻജിനീയറിങ്/മെക്കാനിക്കൽ ആൻഡ് ഒാേട്ടാമേഷൻ എൻജിനീയറിങ് /നേവൽ ആർക്കിടെക്ചർ ബ്രാഞ്ചിൽ അംഗീകൃത ബി.ഇ/ബി.ടെക് ബിരുദം അല്ലെങ്കിൽ െഎ.എം.യുവിെൻറ നേവൽ ആർക്കിടെക്ചർ ആൻഡ് ഒാഷ്യൻ എൻജിനീയറിങ് ബാച്ലേഴ്സ് ഡിഗ്രി 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം.
10/12 ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയുണ്ടാകണം. പ്രായം 2018 ജനുവരി ഒന്നിന് 28 വയസ്സ് കവിയാൻ പാടില്ല.
പട്ടികജാതി/വർഗക്കാർക്ക് അഞ്ച് വർഷവും വനിതകൾക്ക് രണ്ട് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉള്ളവരെയാണ് പരിഗണിക്കുക.
അക്കാദമിക മികവ് പരിഗണിച്ച് ഇൻറർവ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്.
മൊത്തം കോഴ്സ് ഫീസ് മൂന്നരലക്ഷം രൂപയാണ്. അപേക്ഷാഫോറവും വിശദവിവരങ്ങളും www.imu.edu.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഷിപ്പിങ്ങിെൻറ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. പരിശീലനത്തിൽ തിളങ്ങുന്നവർക്ക് പ്ലേസ്മെൻറിനായി കാമ്പസ് ഇൻറർവ്യൂ സംഘടിപ്പിക്കും.
നവംബർ 30നകം അപേക്ഷ സമർപ്പിക്കണം. പ്രവേശന വിജ്ഞാപനം
www.imu.edu.in/index.php?latest news =1 & newsid=1310 എന്ന വെബ്സൈറ്റ് ലിങ്കിലുണ്ട്. ടെലിഫോൺ: 022-23719940/44/46.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.