തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ, ബി.എസ്സി നഴ്സിങ് കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് ശനിയാഴ്ച മുതൽ ഒക്ടോബർ 28 വരെ കോളജുകളിൽ പ്രവേശനം നേടാം. നവംബർ രണ്ടുമുതൽ ഏഴുവരെയാണ് രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷനും ഫീസടക്കലും. നവംബർ മൂന്ന് മുതൽ എട്ടിന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് നടത്താം.
നവംബർ 11ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ റൗണ്ട് അലോട്ട്മെന്റിൽ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ ജനറൽ വിഭാഗത്തിൽ എം.ബി.ബി.എസിന് നീറ്റ് റാങ്ക് 17401 വരെയുള്ളവർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഒ.ബി.സി വിഭാഗത്തിൽ 18034 റാങ്ക് വരെയുള്ളവർക്കും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 18989 വരെ റാങ്കുള്ളവർക്കും അലോട്ട്മെന്റ് ലഭിച്ചു. കൽപിത സർവകലാശാല പദവിയുള്ള മെഡിക്കൽ സ്ഥാപനങ്ങളിലേക്കുള്ള അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.