ഗ്രാമീണ ബാങ്കുകളിൽ ഓഫിസർ (സ്കെയിൽ I, II, III) (ഗ്രൂപ് എ), ഓഫിസ് അസിസ്റ്റൻറ് (മൾട്ടി പർപ്പസ്) (ഗ്രൂപ് ബി) തസ്തികകളിലേക്ക് റിക്രൂട്ട്മെൻറിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പെർസേണൽ സെലക്ഷൻ (IBPS) അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനൽ റൂറൽ ബാങ്കുകളിലായി 11,000ത്തിലേറെ ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, കേരളത്തിൽ ഉൾപ്പെടെ നിരവധി ബാങ്കുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
റിക്രൂട്ട്മെൻറ് സമയത്ത് ഒഴിവുകളുടെ എണ്ണം വർധിച്ചേക്കും. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷകൾ ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലുണ്ടാവും. കോമൺ റിക്രൂട്ട്മെൻറ് നടപടികളായതിനാൽ ഓൺലൈനായി ഒറ്റ അപേക്ഷ മതിയാകും. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെൻറ് വിജ്ഞാപനം www.ibps.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ജൂൺ 28 വരെ രജിസ്റ്റർ ചെയ്യാം.
അപേക്ഷ ഫീസ്: 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 175 രൂപ മതിയാകും. യോഗ്യത: ഓഫിസ് അസിസ്റ്റൻറ് (മൾട്ടിപർപ്പസ്) ഒഴിവുകൾ 5884-ബിരുദക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-28 വയസ്സ്. പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ളവരാകണം. കമ്പ്യൂട്ടർ വർക്കിങ് നോളജ് അഭിലഷണീയം.
ഓഫിസർ സ്കെയിൽ വൺ (അസിസ്റ്റൻറ് മാനേജർ) ഒഴിവുകൾ 4012. യോഗ്യത: ബിരുദം. പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുണ്ടാകണം. കമ്പ്യൂട്ടർ വർക്കിങ് നോളജ് ഉണ്ടായിരിക്കണം. പ്രായപരിധി 18-30 വയസ്സ്.
ഓഫിസർ സ്കെയിൽ II ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ), ഒഴിവുകൾ 914. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ ഓഫിസറായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 21-32 വയസ്സ്.സ്പെഷലിസ്റ്റ് ഓഫിസേഴ്സ്/മാനേജർ (സ്കെയിൽ II) വിഭാഗത്തിൽ മാർക്കറ്റിങ് ഓഫിസർ 44, ട്രഷറി മാനേജർ 9, നിയമം 28, സി.എ 31, ഐ.ടി 60 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓഫിസർ സ്കെയിൽ III സീനിയർ മാനേജർ ഒഴിവുകൾ 211. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിേക്കാട്, കണ്ണൂർ കേന്ദ്രങ്ങളാണ്.news
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.