തിരുവനന്തപുരം: എം.എസ്സി ബയോടെക്നോളജി യോഗ്യതയുള്ളവരെ ബോട്ടണി, സുവോളജി വി ഷയങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ പരിഗണിക്കാൻ അനുമതി നൽകുന്ന ഉത്തരവ് നടപ്പാക്കുന്നത് സർക്കാർ മരവിപ്പിച്ചു. ഇതുസംബന്ധിച്ചുയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉത്തരവിനെതിരെ എയ്ഡഡ് കോളജ് അധ്യാപക സംഘടനകളും ബോട്ടണി, സുവോളജി അധ്യാപകരും രംഗത്തെത്തിയിരുന്നു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികളായ ആർ.എസ്. ശശികുമാർ, എം. ഷാജർഖാൻ എന്നിവർ ഗവർണർക്ക് പരാതി നൽകിയിരുന്നു.
സംസ്ഥാനത്തെ 13 സർവകലാശാല വൈസ്ചാൻസലർ ഉൾപ്പെട്ട ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ സ്റ്റേറ്റ് ലെവൽ അക്കാദമിക് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് എം.എസ്സി ബയോടെക്നോളജി യോഗ്യതയാക്കി സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവിൽ അപാകതയില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.