വാഷിങ്ടൺ: മൈക്രോസോഫ്റ്റിൽ വൻ തുക ശമ്പളത്തിൽ ജോലി നേടി ഹൈദരാബാദ് സ്വദേശിനി നർകുതി ദീപ്തി. പ്രതിവർഷം രണ്ട് കോടി രൂപയാണ് ദീപ്തിക്ക് മൈക്രോസോഫ്റ്റ് ശമ്പളമായി നൽകുക. സോഫ്റ്റവെയർ ഡെലപ്മെൻറ് എൻജീനിയറായാണ് ദീപ്തി മൈക്രോസോഫ്റ്റിൽ പ്രവർത്തിക്കുക.
ഒസ്മാനിയ കോളജിൽ നിന്ന് എൻജീനിയറിങ്ങിൽ ബിരുദം നേടിയം ദീപതി ഉന്നതപഠനത്തിനായി യു.എസിൽ എത്തിയിരുന്നു. ഈ ഫെബ്രുവരിയിൽ സ്കോളർഷിപ്പോടെ ഫ്ലോറിഡ യൂനിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കുകയും ചെയ്തു.
കാമ്പസ് ഇൻറർവ്യൂവിൽ മൈക്രോസോഫ്റ്റിന് പുറമേ ആമസോൺ, ഗോൾമാൻ സാചസ് തുടങ്ങിയ കമ്പനികളിൽ നിന്നും ദീപ്തിക്ക് ജോലി വാഗ്ദാനം ലഭിച്ചിരുന്നു. ജെ.പി മോർഗനിൽ ദീപ്തി മൂന്ന് വർഷം സോഫ്റ്റ്വെയർ എൻജീനിയറായും ജോലി ചെയ്തിട്ടുണ്ട്. വാഷിങ്ടണിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് ദീപ്തി ഈ മാസം തന്നെ ജോലിക്ക് കയറുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.