29 ശതമാനം കുട്ടികൾക്ക് ഏകാഗ്രതയില്ല, 42 ശതമാനത്തിന് "മൂഡ് സ്വിങ്സ്" -എൻ.സി.ഇ.ആർ.ടി മാനസികാരോഗ്യ സ​ർവേ റിപ്പോർട്ട്

ഈയടുത്താണ് നാഷനൽ കൗൺസിൽ ഓഫ് എജ്യൂക്കേഷനൽ റിസർച്ച് ആൻഡ് ട്രെയ്നിങ് (എൻ.സി.ഇ.ആർ.ടി)കുട്ടികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച് സർവേ നടത്തിയത്. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് പഠന വിധേയമാക്കിയത്. 29 ശതമാനം കുട്ടികളും കടുത്ത ഏകാഗ്രത കുറവ് അനുഭവിക്കുന്നവരാണെന്നാണ് സർവേയിൽ കണ്ടെത്തിയത്. 43 ശതമാനം കുട്ടികളും മൂഡ് സ്വിങ്സ്(മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കൽ) അനുഭവിക്കുന്നവരാണ്. സർവേയിൽ പ​ങ്കെടുത്ത 73 ശതമാനം വിദ്യാർഥികളും തങ്ങളുടെ സ്കൂൾ ജീവിതത്തിൽ ഹാപ്പിയാണ്. അതേസമയം, 45 ശതമാനം കുട്ടികൾക്ക് തങ്ങളുടെ ശരീരഭാഷയിൽ ആത്മവിശ്വാസക്കുറവുണ്ട്.

36 സംസ്ഥാനങ്ങളിലെ 3.79 ലക്ഷം വിദ്യാർഥികളെയാണ് എൻ.സി.ഇ.ആർ.ടി പഠനത്തിൽ പ​ങ്കെടുത്തത്. കുട്ടികളുടെ ക്ഷേമവും അവരുടെ മാനസികാരോഗ്യവും മനസിലാക്കാനായിരുന്നു സർവേ. ആറു മുതൽ 12 ാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ നീണ്ടു നിന്ന പഠനം.

അതായത് മിഡിൽ സ്റ്റേജിൽ ആറാം ക്ലാസ് മുതൽ എട്ടാംക്ലാസ് വരെ പഠിക്കുന്നവരെയും ഒമ്പതു മുതൽ 12 വരെയുള്ളവരെ സെക്കൻഡറി തലത്തിലും ഉൾപ്പെടുത്തി.

പഠനവും പരീക്ഷകളും പരീക്ഷ ഫലങ്ങളുമാണ് തങ്ങളുടെ മനോനിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്നാണ് 81 ശതമാനം വിദ്യാർഥികളും അഭിപ്രായപ്പെട്ടത്. ഓൺലൈൻ പഠന ക്ലാസുകൾ വിഷമം പിടിച്ചതായിരുന്നുവെന്ന് 51 ശതമാനം വിദ്യാർഥികളും പറഞ്ഞു. സെക്കൻഡറി തലത്തിലുള്ള വിദ്യാർഥികൾ വ്യക്തിത്വ നഷ്ടപ്പെടുന്ന(ഐഡന്റിറ്റി ക്രൈസിസ്) തരത്തിലുള്ള പ്രതിസന്ധിയിലാണ്. റിലേഷൻഷിപ്പ്, സമപ്രായക്കാരുമായുള്ള സമ്മർദ്ദം, ബോർഡ് പരീക്ഷയെ തുടർന്നുള്ള ഭയം, വ്യാകുലത, ഭാവി പഠനത്തെ കുറിച്ചുള്ള അവ്യക്തത എന്നിവയാണ് ഇതിനു കാരണം.

വിദ്യാർഥികളിലെ സമ്മർദ്ദം അകറ്റാൻ യോഗയും ധ്യാനവും പോലുള്ള വളരെ സഹായിക്കുന്നതായും സർവേയിൽ കണ്ടെത്തി. ഇതോടൊപ്പം സാമൂഹിക ജീവിതവും ബന്ധങ്ങളിലെ ഊഷ്മളതയും നിർണായകമാണ്.

Tags:    
News Summary - NCERT mental health survey reports 29% students lack concentration, 42% have mood swings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.