നാഷനൽ ഡിഫൻസ് അക്കാദമിയുടെ 141ാമത് ബാച്ചിലേക്കും നാവിക അക്കാദമിയുടെ 103ാമത് ബാച്ചിലേക്കും യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
കരസേന- 208, വ്യോമസേന -92, നാവിക സേന- 60, നാവിക അക്കാദമി- 55 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകർ ഇന്ത്യയിൽ സ്ഥിരതാമസക്കാരായിരിക്കണം. കരസേന വിഭാഗത്തിലേക്ക് പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. വ്യോമ- നാവികസേന വിഭാഗങ്ങളിലേക്ക് ഉൗർജതന്ത്രവും കണക്കും വിഷയമാക്കി പ്ലസ് ടു പാസാവണം.
എഴുത്ത് പരീക്ഷ, അഭിമുഖം, ശാരീരികക്ഷമത, വ്യക്തിത്വ മികവ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പരീക്ഷകൾ 2018 എപ്രിൽ 22ന്.അേപക്ഷ ലഭിക്കേണ്ട അവസാന ദിവസം: 2018 ഫെബ്രുവരി 05.
വിശദവിവരങ്ങൾ upsconline.nic.in,
upsc.gov.in എന്നീ വെബ്സൈറ്റുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.