ന്യൂഡൽഹി: കോളജ് അധ്യാപകർക്ക് പ്രമോഷൻ ലഭിക്കുന്നതിന് ഗവേഷണം നിർബന്ധയോഗ്യതയാക്കിയത് കേന്ദ്ര മാനവശേഷിവികസനമന്ത്രാലയം വേണ്ടെന്ന് വെക്കുന്നു. അതേസമയം, സർവകലാശാല ഡിപ്പാർട്മെൻറുകളിലെ അധ്യാപകർക്ക് നിലവിലെ വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല. കോളജ് അധ്യാപകർക്കുള്ള നിർബന്ധിത ഗവേഷണം വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചതായി മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. കോളജ് അധ്യാപകരുടെ ജോലിഭാരം താരതമ്യേന സർവകലാശാലഅധ്യാപകരെക്കാൾ കൂടുതലാണ്.
സമയപരിമിതി മൂലം അവർക്ക് ഗുണമേന്മയുള്ള ഗവേഷണപ്രബന്ധങ്ങൾ തയാറാക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ സാധിക്കുന്നില്ല. കോളജ് അധ്യാപകരുടെ പ്രഥമ ഉത്തരവാദിത്തം നന്നായി പഠിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ഗവേഷണം അവർക്ക് നിർബന്ധമാക്കുന്നില്ല. പകരം അത് അവരുടെ ഇഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് ഗവേഷണത്തിെൻറ ഭാഗമായി 13,000 യു.ജി.സി മാഗസിനുകളാണ് ഇറങ്ങിയത്.
കൂടാതെ, നിരവധി കോളജുകൾ തങ്ങളുടെ വാർഷിക മാഗസിനുകളും മറ്റും പുറത്തിറക്കി. ഗവേഷണത്തിെൻറ കാര്യക്ഷമതയുടെ കാര്യത്തിൽ ഇത് ഗുണകരമല്ല എന്നാണ് വിലയിരുത്തലെന്നും ‘ഇന്ത്യൻ ഉന്നതവിദ്യാഭ്യാസമേഖലയിലെ പ്രവണതകൾ’ എന്ന വിഷയത്തിൽ ഡൽഹിയിൽ നടന്ന സെമിനാറിൽ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.