ഫെഡറൽ ബാങ്കിൽ ഒാഫിസർ (സ്കെയിൽ I), ക്ലർക്ക് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് നിയമനത്തിന് അസം, കർണാടക, മഹാരാഷ്ട്ര, ന്യൂഡൽഹി, തെലങ്കാന എന്നിവിടങ്ങളിലെ താമസക്കാർ മാത്രമേ അപേക്ഷിക്കാവൂ.
ഒാഫിസർ (സ്കെയിൽ I): 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദം. പത്താം ക്ലാസ്, പ്ലസ് ടു തലങ്ങളിലും 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം. െറഗുലർ രീതിയിലൂടെ പഠിച്ചവർക്കേ അേപക്ഷിക്കാനാകൂ.
രണ്ട് വർഷമാണ് പ്രബേഷൻ കാലാവധി. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 350 രൂപയും മറ്റു വിഭാഗക്കാർക്ക് 700 രൂപയുമാണ് അപേക്ഷ ഫീസ്.
ശമ്പള സ്കെയിൽ: 23,700 -980/7-30,560–1145/2-32,850–1310/7–42,020
ക്ലർക്ക്: 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആറു മാസമാണ് പ്രബേഷൻ കാലാവധി.
ശമ്പള സ്കെയിൽ: 11,765–655/3-13,730–815/3--16,175–980/4-20,095–1145/7-28,110–2120/1-30,230–1310/1–31,540
തെരഞ്ഞെടുപ്പ്: ഒാൺലൈൻ അഭിരുചി പരീക്ഷ, ഗ്രൂപ് ഡിസ്കഷൻ, പേഴ്സനൽ ഇൻറർവ്യൂ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ തുടങ്ങിയവയാണ് ഒാൺലൈൻ അഭിരുചി പരീക്ഷയുടെ കേന്ദ്രങ്ങൾ.
സെപ്റ്റംബർ നാല് വരെ ഫെഡറൽ ബാങ്ക് വെബ്സൈറ്റായ
www.federalbank.co.inലൂടെ അപേക്ഷിക്കാം. സെപ്റ്റംബർ അവസാന ആഴ്ചയായിരിക്കും അഭിരുചി പരീക്ഷ.
വിവരങ്ങൾക്ക് Careers വിഭാഗം കാണുക. സംശയങ്ങൾക്ക് careers@federalbank.co.in എന്ന വിലാസത്തിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.