നാവികസേനയിൽ വിവിധ ബ്രാഞ്ചുകളിൽ ഷോർട്ട് സർവിസ് കമീഷൻ ഓഫിസറാകാൻ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നേവൽ അക്കാദമിയിൽ 2024 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിൽ പരിശീലനം ലഭിക്കും. ആകെ 242 ഒഴിവുകളാണുള്ളത്. ഓരോ ബ്രാഞ്ച്/കേഡറിലും ലഭ്യമായ ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ:
എക്സിക്യൂട്ടിവ് ബ്രാഞ്ച്: ജനറൽ സർവിസ് (GS-X) ഒഴിവുകൾ 50. യോഗ്യത 60 ശതമാനം മാർക്കോടെ ഏതെങ്കിലും ഡിസിപ്ലിനിൽ ബി.ഇ/ബി.ടെക് ബിരുദം.
എയർ ട്രാഫിക് കൺട്രോളർ (ATC) -10. േനവൽ എയർ ഓപറേഷൻസ് ഓഫിസർ 20, പൈലറ്റ് 25. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്.
പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് 60 ശതമാനം മാർക്കിൽ കുറയാൻ പാടില്ല. ഇംഗ്ലീഷിനും 60 ശതമാനത്തിൽ കുറയാതെ മാർക്ക് വേണം.
ലോജിസ്റ്റിക് -30. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.ബി.എ അല്ലെങ്കിൽ ബി.എസ്സി/ബി.കോം, ബി.എസ്സി ഐ.ടി ഫസ്റ്റ്ക്ലാസ്, പി.ജി ഡിപ്ലോമ (ഫിനാൻസ്ലോജിസ്റ്റിക്സസ് സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റ് അല്ലെങ്കിൽ എം.സി.എ/എം.എസ്സി ഐ.ടി ഫസ്റ്റ്ക്ലാസിൽ പാസായിരിക്കണം.
നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ -15.
യോഗ്യത- ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ ഇ.സി/ കമ്പ്യൂട്ടർ /ഐ.ടി/ അനുബന്ധ ശാഖകൾ) അല്ലെങ്കിൽ എം.എസ്സി ഇലക്ട്രോണിക്സ്/ഫിസിക്സ് 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എജുക്കേഷൻ ബ്രാഞ്ച്- 12. യോഗ്യത- 60 ശതമാനം മാർക്കോടെ എം.എസ്സി (മാത്സ്/ ഫിസിക്സ്/കെമിസ്ട്രി), ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇ.സി) എം.ടെക് (തെർമൽ/പ്രൊഡക്ഷൻ/ മെഷ്യൻ ഡിസൈൻ/ ഇ.സി/പവർസിസ്റ്റം എൻജിനീയറിങ്).
ടെക്നിക്കൽ ബ്രാഞ്ച്- എൻജിനീയറിങ് ബ്രാഞ്ച് ജനറൽ സർവിസ് 20. ഇലക്ട്രിക്കൽ ബ്രാഞ്ച് (GS) -60. യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക്.
മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം.
സമഗ്രവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 29 മുതൽ മേയ് 14 വരെ നിർദേശാനുസരണം ഓൺലൈനായി അപേക്ഷിക്കാം.
വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ ഓഫിസറായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.