സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

തിരുവനന്തപുരം:01.01.1999 മുതല്‍ 31.12.2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനതു സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് സമയം അനുവദിച്ച് തൊഴിൽ നൈപുണ്യ വകുപ്പ് ഉത്തരവായി.

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 28.02.2021 വരെയാണ് സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ 2020 ജനുവരി മാസം മുതൽ പുതുക്കേണ്ട രജിസ്ട്രേഷൻ പുതുക്കുന്നതിന് 2021 മേയ് വരെ സാവകാശം അനുവദിച്ചു.

Tags:    
News Summary - Opportunity to renew employment registration for those who have lost seniority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.