റെ​യി​ൽ​വേ​യി​ൽ പാ​രാ മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്

പാ​രാ​മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡു​ക​ൾ (ആ​ർ.​ആ​ർ.​ബി) ‘CEN No. 04/2024’ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.rrbthiruvananthapuram.gov.inലും ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 21 ആ​ർ.​ആ​ർ.​ബി​ക​ളാ​ണ് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച​ത്. വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ആ​കെ 1376 ഒ​ഴി​വു​ക​ൾ നി​ല​വി​ലു​ണ്ട്. ഏ​തെ​ങ്കി​ലു​മൊ​രു ആ​ർ.​ആ​ർ.​ബി​യി​ലേ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ. സെ​പ്റ്റം​ബ​ർ 16 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​റ്റ അ​പേ​ക്ഷ മ​തി.

ദേ​ശീ​യ​ത​ല​ത്തി​ൽ ല​ഭ്യ​മാ​യ ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ: ന​ഴ്സി​ങ് സൂ​പ്ര​ണ്ട്-713, ഡ​യ​റ്റീ​ഷ്യ​ൻ-5, ഓ​ഡി​യോ​ള​ജി​സ്റ്റ് ആ​ൻ​ഡ് സ്പീ​ച് തെ​റ​പ്പി​സ്റ്റ് 4, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് 7, ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് 3, ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​ൻ 20, ഹെ​ൽ​ത്ത് ആ​ൻ​ഡ് മ​ലേ​റി​യ ഇ​ൻ​സ്​​പെ​ക്ട​ർ (ഗ്രേ​ഡ് 3) 126, ല​ബോ​റ​ട്ട​റി സൂ​പ്ര​ണ്ട് (ഗ്രേ​ഡ് 3) 27, പെ​ർ​ഫ്യൂ​ഷ​നി​സ്റ്റ് 2, ഫി​സി​യോ തെ​റ​പ്പി​സ്റ്റ് (ഗ്രേ​ഡ് 2) 20, ഒ​ക്യു​പേ​ഷ​ന​ൽ തെ​റ​പ്പി​സ്റ്റ് 2, കാ​ത്ത​ലാ​ബ് ടെ​ക്നീ​ഷ്യ​ൻ 2, ഫാ​ർ​മ​സി​സ്റ്റ് (എ​ൻ​ട്രി ഗ്രേ​ഡ്) 246, റേ​ഡി​യോ​ഗ്രാ​ഫ​ർ/​എ​ക്സ്റേ ടെ​ക്നീ​ഷ്യ​ൻ 64, സ്പീ​ച് തെ​റ​പ്പി​സ്റ്റ് 1, കാ​ർ​ഡി​യാ​ക് ടെ​ക്നീ​ഷ്യ​ൻ 4, ഓ​പ്ടോ​മെ​ട്രി​സ്റ്റ് 4, ഇ.​സി.​ജി ടെ​ക്നീ​ഷ്യ​ൻ 13, ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്റ് (ഗ്രേ​ഡ് 2) 94, ഫീ​ൽ​ഡ് വ​ർ​ക്ക​ർ 19.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത അ​ട​ക്ക​മു​ള്ള യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. അ​പേ​ക്ഷ/​പ​രീ​ക്ഷാ​ഫീ​സ് 500 രൂ​പ. എ​സ്‍.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വ​നി​ത​ക​ൾ/​വി​മു​ക്ത ഭ​ട​ന്മാ​ർ/​ട്രാ​ൻ​സ്ജ​ൻ​ഡ​ർ/​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ/​ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ/​ഇ.​ഡ​ബ്ല്യു.​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 250 രൂ​പ മ​തി. വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

റെ​യി​ൽ​വേ​യി​ൽ ടെ​ക്നീ​ഷ്യ​ൻ; 14,298 ഒ​ഴി​വു​ക​ൾ

റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡു​ക​ൾ 18 കാ​റ്റ​ഗ​റി​ക​ളി​ലാ​യി 9144 ടെ​ക്നീ​ഷ്യ​ന്മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് ‘CEN No 02/2024’ പ്ര​കാ​രം നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന കേ​ന്ദ്രീ​കൃ​ത വി​ജ്ഞാ​പ​ന​ത്തി​ൽ 22 പു​തി​യ കാ​റ്റ​ഗ​റി​ക​ൾ കൂ​ടി ചേ​ർ​ത്ത​തി​നാ​ൽ ഒ​ഴി​വു​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. നി​ല​വി​ൽ ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ 40 കാ​റ്റ​ഗ​റി​ക​ളി​ലാ​യി 14,298 ഒ​ഴി​വു​ക​ളു​ണ്ട്. ഭേ​ദ​ഗ​തി വ​രു​ത്തി​യ വി​ജ്ഞാ​പ​ന​വും പു​തി​യ ത​സ്തി​ക​ക​ളും ആ​ർ.​ആ​ർ.​ബി​ക​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ www.rrbthiruvananthapuram.gov.inലും ​ല​ഭി​ക്കും. പു​തി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി അ​പേ​ക്ഷി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് പ​രി​ഷ്‍ക​രി​ച്ച വി​ജ്ഞാ​പ​നം. വി​ജ്ഞാ​പ​നം വ​ന്ന് 15 ദി​വ​സ​ത്തി​ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

തി​രു​വ​ന​ന്ത​പു​രം ആ​ർ.​ആ​ർ.​ബി​യു​ടെ കീ​ഴി​ൽ ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി നി​ല​വി​ൽ ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ ചു​വ​ടെ:

ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ്-1 സി​ഗ്ന​ൽ 30, ഗ്രേ​ഡ്-3 ബ്ലാ​ക്സ്മി​ത്ത് 9, ബ്രി​ഡ്ജ് 5, കാ​രി​യേ​ജ് ആ​ൻ​ഡ് വാ​ഗ​ൺ 69, ഇ​ല​ക്ട്രി​ക്ക​ൽ 90, റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​നി​ങ് 15, റി​വെ​റ്റ​ർ 3, ട്രാ​ക്ക്മെ​ഷ്യ​ൻ 8, ടെ​ക്നീ​ഷ്യ​ൻ (എ​സ് ആ​ൻ​ഡ് ടി) 39, ​വെ​ൽ​ഡ​ർ 10. ആ​കെ 278 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

ത​സ്തി​ക​ക​ളും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Tags:    
News Summary - Para medical staff in railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.