തിരുവനന്തപുരം: സർവകലാശാല അധ്യാപക നിയമനത്തിനും കോളജ് ഉദ്യോഗക്കയറ്റത്തിനുമുള്ള യോഗ്യതകളിൽ യു.ജി.സി മാറ്റം വരുത്തുന്നു. ഇതിനായുള്ള പുതുക്കിയ െറഗുലേഷെൻറ കരട് യു.ജി.സി തയാറാക്കി. നിലവിൽ സർവകലാശാലയിലും കോളജുകളിലും അസി. പ്രഫസർ തസ്തികയിലേക്കുള്ള നിയമന യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കും യു.ജി.സി നടത്തുന്ന അധ്യാപക യോഗ്യത (നെറ്റ്) പരീക്ഷയിലെ വിജയവുമാണ്. നെറ്റിന് പകരം പിഎച്ച്.ഡിയുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. എന്നാൽ, പുതിയ കരട് പ്രകാരം സർവകലാശാലകളിലെ അസി. പ്രഫസർ തസ്തികയിൽ നിയമനത്തിന് 2021 ജൂലൈ ഒന്ന് മുതൽ പിഎച്ച്.ഡി നിർബന്ധ യോഗ്യതയാക്കിയിട്ടുണ്ട്. നെറ്റ് യോഗ്യത നേടിയാലും സർവകലാശാലയിൽ അധ്യാപക നിയമനത്തിന് പിഎച്ച്.ഡി വേണ്ടിവരും.
കോളജുകളിൽ അസി. പ്രഫസർ തസ്തികയിൽ നിയമനത്തിന് പഴയ യോഗ്യത തുടരും. എന്നാൽ, ഇവിടെ സീനിയർ അസി. പ്രഫസർ തസ്തികയിൽനിന്ന് സെലക്ഷൻ ഗ്രേഡ് അസി. പ്രഫസർ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന് 2021 ജൂലൈ ഒന്ന് മുതൽ പിഎച്ച്.ഡി നിർബന്ധ യോഗ്യതയാക്കിയിട്ടുണ്ട്. അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റത്തിനും പിഎച്ച്.ഡി നിർബന്ധ യോഗ്യതയായി പറയുന്നു. നിലവിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നേരിട്ടുള്ള നിയമനത്തിനാണ് പിഎച്ച്.ഡി നിർബന്ധ യോഗ്യതയായുള്ളത്.
കോളജ് അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ പ്രവർത്തനങ്ങളിൽ മാർക്ക് നൽകുന്നതിനു പകരം അധ്യാപനത്തിന് പ്രാമുഖ്യം നൽകുന്നതാണ് പുതിയ കരട്. എന്നാൽ, സർവകലാശാല അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രീതിയിലാണ് മാർക്ക്. കോളജ് അധ്യാപകർക്ക് ഉദ്യോഗക്കയറ്റത്തിന് സെമിനാറുകളിൽ പെങ്കടുക്കുന്നതും പേപ്പർ അവതരിപ്പിക്കുന്നതും പരിഗണിക്കുമായിരുന്നു.
എന്നാൽ, സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നതിനാണ് കരടിൽ മാർക്ക് നൽകാൻ വ്യവസ്ഥ ചെയ്യുന്നത്. അധ്യയനത്തിനായുള്ള ഇ. കണ്ടൻറ് മൊഡ്യൂൾ തയാറാക്കുന്നതും ഉദ്യോഗക്കയറ്റത്തിനുള്ള വെയിറ്റേജിൽ ഉൾെപ്പടുത്തിയിട്ടുണ്ട്. അധ്യയനം, ഭരണപരമായ പ്രവർത്തനങ്ങൾ, പരീക്ഷ ജോലി, എൻ.എസ്.എസ്/ എൻ.സി.സി പോലുള്ള വിദ്യാർഥി ബന്ധിത പ്രവർത്തനങ്ങൾ, സെമിനാർ/ ശിൽപശാലകളുടെ സംഘാടനം, ചെറുകിട/ വൻകിട ഗവേഷണ പദ്ധതികൾ തുടങ്ങിയവയാണ് കോളജ് അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് വെയിറ്റേജായി നിർദേശിച്ചിരിക്കുന്നത്. ഉദ്യോഗക്കയറ്റത്തിന് രണ്ട് ഗവേഷണ പേപ്പറുകൾ ആയിരുന്നു നേരേത്ത നിർദേശിച്ചിരുന്നത്. എന്നാൽ, കരട് പ്രകാരം യു.ജി.സിയുടെ പട്ടികയിൽ ഉൾപ്പെട്ട ജേണലിൽ തനിച്ചോ കൂട്ടായോ ഒരു ഗവേഷണ പേപ്പർ പ്രസിദ്ധീകരിച്ചാൽ മതി. സർവകലാശാല അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിന് ഗവേഷണ സംബന്ധമായ പ്രവർത്തനങ്ങൾ, പുസ്തകം പ്രസിദ്ധീകരിക്കൽ, പിഎച്ച്.ഡി ഗൈഡിങ്, ഗവേഷണ പദ്ധതികൾ, കൺസൽട്ടൻസി തുടങ്ങിവയാണ് നിർദേശിച്ചിരിക്കുന്നത്.
കേരളം 2010ലെ െറഗുലേഷൻ പൂർണമായി നടപ്പാക്കിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഗവൺമെൻറ് കോളജ് അധ്യാപകരുടെ ഉദ്യോഗക്കയറ്റത്തിൽ 2010ലെ യു.ജി.സി െറഗുലേഷൻ തന്നെ സർക്കാർ നടപ്പാക്കിയിട്ടിെല്ലന്നിരിക്കെയാണ് യു.ജി.സിയുടെ പുതിയ െറഗുലേഷെൻറ കരട് പുറത്തുവരുന്നത്. സംസ്ഥാനത്ത് 2010ലെ െറഗുലേഷൻ നടപ്പാക്കാനുള്ള സ്പെഷൽ റൂൾസ് പോലും തയാറാക്കിയിട്ടില്ല. ഇതുകാരണം സർക്കാർ കോളജ് അധ്യാപകർക്ക് വർഷങ്ങളായി ഉദ്യോഗക്കയറ്റം തടസ്സപ്പെട്ടിരിക്കുകയാണ്.
എയ്ഡഡ് കോളജുകളിൽ ഇത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. 2013ലും യു.ജി.സി െറഗുലേഷനും 2016ൽ ഭേദഗതിയും കൊണ്ടുവന്നെങ്കിലും കേരളത്തിൽ ഇത് നടപ്പാക്കിയിട്ടില്ല. ഇതിനു ശേഷമാണ് 2018ൽ പുതിയ െറഗുലേഷൻ കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.