കേന്ദ്ര സർക്കാറിന് കീഴിൽ തിരുവനന്തപുരം ആക്കുളത്തുള്ള നാഷനൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്) നടത്തുന്ന റിസർച് േപ്രാജക്ടിലേക്ക് ഇനി പറയുന്ന തസ്തികകളിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ഒാൺലൈനായി 2017 സെപ്റ്റംബർ 15 വരെ സ്വീകരിക്കും:
1. േപ്രാജക്ട് സയൻറിസ്റ്റ്-സി: രണ്ട് ഒഴിവുകൾ. ശമ്പളം 65,000 രൂപ.
2. േപ്രാജക്ട് സയൻറിസ്റ്റ്-ബി: 15 ഒഴിവുകൾ. ശമ്പളം 55,000 രൂപ.
3. റിസർച് അസോസിയേറ്റ്: നാല് ഒഴിവുകൾ. ശമ്പളം 36,000 രൂപ.
4. േപ്രാജക്ട് അസിസ്റ്റൻറ്: 44 ഒഴിവുകൾ. ശമ്പളം 24,000 രൂപ.
5. ലബോറട്ടറി അസിസ്റ്റൻറ്: ആറ് ഒഴിവുകൾ. ശമ്പളം 15,000 രൂപ.
6. സീനിയർ പ്രോഗ്രാമർ: ഒരു ഒഴിവ്. ശമ്പളം 24,000 രൂപ.
7. ജൂനിയർ പ്രോഗ്രാമർ: ഒരു ഒഴിവ്. ശമ്പളം 15,000 രൂപ.
എല്ലാ തസ്തികകൾക്കും ശമ്പളത്തിന് പുറമേ വീട്ടുവാടക ബത്തകൂടി ലഭ്യമാകും. ഒാരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി മുതലായ വിശദവിവരങ്ങൾ www.ncess.gov.in ലുണ്ട്. (പരസ്യനമ്പർ: NCESS/15/2017, തീയതി 29.08.2017)
അപേക്ഷ www.ncess.gov.in ലൂടെ ഒാൺലൈനായി മാത്രമേ സ്വീകരിക്കൂ. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക.
ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. അർഹതയുള്ളവർക്ക് ഒന്നിലേറെ തസ്തികകൾക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, ഒാരോ തസ്തികക്കും വെവ്വേറെ അപേക്ഷ നൽകണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യക്കകത്തോ പുറത്തോ ഗവേഷണജോലികൾ ചെയ്യാൻ സന്നദ്ധരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്
www.ncess.gov.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.