തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ 259/2023) തസ്തികയുടെ തിരുത്തൽ വിജ്ഞാപന പ്രകാരം ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് മേയ് 13 വരെ അപേക്ഷിക്കാം.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 591/2023) തസ്തികയിലേക്ക് മേയ് 17ന് പി.എസ്.സി ആസ്ഥാന ഓഫിസിൽവെച്ച് അഭിമുഖം നടത്തും.
കേരള വൊക്കേഷനൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ-വൊക്കേഷനൽ ടീച്ചർ (ജൂനിയർ)- ജനറൽ ഫൗണ്ടേഷൻ കോഴ്സ് (കാറ്റഗറി നമ്പർ 32/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ഒറ്റത്തവണ പ്രമാണപരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്കായി വ്യാഴാഴ്ച രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫിസിൽവെച്ച് പ്രമാണപരിശോധന നടത്തും. അന്വേഷണങ്ങൾക്ക് ഫോൺ: 0471 2546294.
കാവടി, എൽ.ജി.എസ് (വിമുക്തഭടന്മാർ മാത്രം), വിവിധ വകുപ്പുകളിൽ എൽ.ജി.എസ് (പട്ടികജാതി/വർഗം), ഓഫിസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 101/2023, 448/2023, 451/2023, 481/2023) തുടങ്ങിയ തസ്തികകളിലേക്ക് 14ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-മോൾഡിങ്/ഫൗണ്ടറി (കാറ്റഗറി നമ്പർ 424/2023) തസ്തികയിലേക്ക് 17ന് രാവിലെ 10.00 മുതൽ ഉച്ചക്ക് 12.00 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.