ജവഹർ നവോദയ വിദ്യാലയങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. നവോദയ വിദ്യാലയ സമിതി, പുണെ മേഖല ഒാഫിസാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദാമൻ-ദിയു, ദാദ്രാ-നാഗർഹവേലി എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലായി വിവിധ തസ്തികകളിൽ 454 ഒഴിവുകളാണുള്ളത്.
താൽപര്യമുള്ളവർ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ സെപ്റ്റംബർ 11 അഞ്ചുമണിക്കുമുമ്പായി CONPUNE20@GMAIL.COM എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. തസ്തികകളും വിഷയങ്ങളും ഒഴിവുകളും ചുവടെ:
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (പി.ജി.ടി.എസ്): ഒഴിവുകൾ 98 (ഹിന്ദി-16, ഇംഗ്ലീഷ്-6, മാത്തമാറ്റിക്സ്-10, ബയോളജി-17, കെമിസ്ട്രി-14, ഫിസിക്സ്-14, ഇക്കണോമിക്സ്-3, ജ്യോഗ്രഫി-6, ഹിസ്റ്ററി-10, ഐ.ടി-2). പ്രതിമാസ ശമ്പളം 27,500/32,500 രൂപ.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (ടി.ജി.ടി.എസ്): ഒഴിവുകൾ 283 (ഹിന്ദി-48, ഇംഗ്ലീഷ്-31, മാത്തമാറ്റിക്സ്-48, സയൻസ്-28, സോഷ്യൽ സ്റ്റഡീസ്-32, മറാത്തി-8, ഗുജറാത്തി-13, ആർട്ട്-17, മ്യൂസിക്-13, ഫിസിക്കൽ എജുക്കേഷൻ (പി.ഇ.ടി) (പുരുഷന്മാർ-20), പി.ഇ.ടി വനിതകൾ-13, ലൈബ്രേറിയൻ-12). പ്രതിമാസ ശമ്പളം 26,250/31,250 രൂപ.
ഫാക്കൽറ്റി-കം-സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (എഫ്.സി.എസ്.എ): 73 ഒഴിവുകൾ. യോഗ്യത മാനദണ്ഡങ്ങൾ ഉൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷ ഫോറത്തിെൻറ മാതൃക എന്നിവ ഔദ്യോഗിക വെബ്പോർട്ടലായ https://navodaya.gov.in/nvs/ro/pune/en/home/index.htmlൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും െവബ്പോർട്ടൽ സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.