തിരുവനന്തപുരം: സാേങ്കതിക സർവകലാശാലയുടെ മൂല്യനിർണയ ക്യാമ്പുകളിൽ താൽക്കാലിക ജീവനക്കാരുടെ നിയമനത്തിനായി തയാറാക്കിയ പട്ടിക വിവാദങ്ങളെ തുടർന്ന് റദ്ദാക്കി. പുതിയ പട്ടിക തയാറാക്കാൻ വിജ്ഞാപനം ഇറക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
സർവകലാശാലയുടെ 40 മൂല്യനിർണയ ക്യാമ്പുകളിൽ ക്യാമ്പ് കോഒാഡിനേറ്റർ, ക്യാമ്പ് അസിസ്റ്റൻറ്, പ്യൂൺ എന്നീ തസ്തികകളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനായിരുന്നു തീരുമാനം. ഇതിൽ 27 ക്യാമ്പ് കോഒാഡിനേറ്റർമാരുടെ നിയമനം ഇതിനകം നടത്തിയിരുന്നു. അസിസ്റ്റൻറ് തസ്തികയിലേക്ക് മതിയായ വിജ്ഞാപനം ഇറക്കാതെയായിരുന്നു നിയമന നീക്കം.
നിയമന നടപടികൾക്കായി സിൻഡിക്കേറ്റ് ഉപസമിതിയെ നിയമിച്ചിരുന്നെങ്കിലും സമിതി അറിയാതെ സർവകലാശാലയിലെ ചില ഉദ്യോഗസ്ഥർ അപേക്ഷ സ്വീകരിച്ച് പട്ടിക തയാറാക്കിയതാണ് വിവാദമായത്. ഉപസമിതി അംഗങ്ങൾക്ക് പട്ടിക സമർപ്പിച്ചപ്പോൾ അംഗീകാരം നൽകാൻ തയാറായില്ല. പ്രത്യേക വിജ്ഞാപനം നൽകി അപേക്ഷ ക്ഷണിക്കാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.
എന്നാൽ, വിജ്ഞാപനം ഇറക്കാതെ പിന്നാമ്പുറത്തുകൂടെ അപേക്ഷ സ്വീകരിച്ച് സ്വന്തക്കാരെ നിയമിക്കാനാണ് സർവകലാശാലയിലെ ചില ഉേദ്യാഗസ്ഥർ ശ്രമിച്ചതെന്ന് ആരോപണം ഉയർന്നു. പട്ടികക്ക് അംഗീകാരം നൽകുന്ന വിഷയം കഴിഞ്ഞദിവസം ചേർന്ന സിൻഡിക്കേറ്റിെൻറ പരിഗണനക്ക് വന്നെങ്കിലും ഉപസമിതി അംഗങ്ങളുടെ എതിർപ്പ് കാരണം പട്ടിക റദ്ദാക്കാനും പകരം പുതിയ വിജ്ഞാപനം ഇറക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.