ഐ.ടി.ഐക്കാരുടെ ‘കഞ്ഞിയിൽ പാറ്റയിട്ട’ ഉത്തരവ് പിൻവലിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഐ.ടി.ഐ ട്രേഡിലെ വിജയം പി.എസ്.സി നിയമനത്തിന് യോഗ്യതയായി നിശ്ചയിച്ച തസ്തികയിലേക്ക് പോളിടെക്നിക് ഡിപ്ലോമ ഉയർന്ന യോഗ്യതയാക്കി നിശ്ചയിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പിൻവലിച്ചു.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ പോളിടെക്നിക്കുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ഡിപ്ലോമ ഇൻ ക്വാണ്ടിറ്റി സർവേയറിങ് ആൻഡ് കൺസ്ട്രഷൻ മാനേജ്മെന്‍റ് എന്നീ യോഗ്യതകൾ സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് വിഭാഗത്തിലെ സർവേയർ തസ്തികയിലേക്കുള്ള ഉയർന്ന യോഗ്യതയാക്കിയാണ് ഉത്തരവിറങ്ങിയിരുന്നത്.

ഇതുസംബന്ധിച്ച് ഐ.ടി.ഐ വിദ്യാർഥികളും ഉദ്യോഗാർഥികളും മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും നൽകിയ പരാതികളെ തുടർന്നാണ് നടപടി. 

Tags:    
News Summary - The higher education department has withdrawn the order making polytechnic diploma the highest qualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.