തിരുവനന്തപുരം: ഗവേഷണ ഫലങ്ങളെ ഉൽപന്നമാക്കി പരിവർത്തിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനും അക്കാദമിക് സ്ഥാപനങ്ങളോടൊപ്പം വിജ്ഞാനോൽപന്നങ്ങൾ നിർമിക്കുന്നതിനുമുള്ള റിസ്ക് കുറക്കുന്നതിന് ഗവേഷണ ഫണ്ട് രൂപവത്കരിക്കും. ഇതിന് സർവകലാശാലകളും വ്യവസായങ്ങളും ചേർന്ന് രൂപവത്കരിക്കുന്ന എസ്.പി.വിയിൽ മൂലധന നിക്ഷേപത്തിന് ഈ ഫണ്ടുപയോഗിക്കും.
വിജയകരമായി പ്രവർത്തിക്കുന്ന എസ്.പി.വികളുടെ വരുമാനത്തിൽനിന്ന് ഫണ്ട് തിരിച്ചുപിടിക്കും. ഗവേഷണ ഫണ്ടിനുള്ള പ്രാരംഭ പിന്തുണയായി 10 കോടി രൂപ വകയിരുത്തി. ■ കണ്ണൂർ സർവകലാശാലയിൽ സെന്‍റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസസ്, കോസ്റ്റർ ഇക്കോസിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കമ്പ്യൂട്ടിങ് കേന്ദ്രം, പ്രോട്യോമിക്സ് ആൻഡ് ജീനോമിക് റിസർച് കേന്ദ്രം എന്നിവ സ്ഥാപിക്കാൻ ധനസഹായം. ■ തലശ്ശേരി ബ്രണ്ണൻ കോളജിൽ ആധുനിക സൗകര്യങ്ങളോടെ അക്കാദമിക് കോംപ്ലക്സ് നിർമിക്കാൻ പത്ത് കോടി. ■ സർവകലാശാലകളുടെ അക്കാദമിക മികവ് മാറ്റുരക്കാൻ അന്തർസർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ. ■ സർക്കാർ കോളജുകളുടെ ഭൗതിക സൗകര്യം വർധിപ്പിക്കാൻ 98.35 കോടി ■ സർവകലാശാല-കോളജ് തലങ്ങളിലെ ഗെസ്റ്റ് അധ്യാപകരുടെ പ്രതിഫലം വർധിപ്പിക്കും. ■ ‘റുസ’ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 50 കോടി. ■ അസാപ്പിന് 35 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.