കേരള കേന്ദ്ര സർവകലാശാലയില്‍ ഒഴിവുകൾ

കാസര്‍കോട്‌: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഡെപ്യൂട്ടി രജിസ്ട്രാര്‍ (1), അസിസ്റ്റന്റ് ലൈബ്രേറിയന്‍ (2), പേഴ്സനല്‍ അസിസ്റ്റന്റ് (3), സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് (കമ്പ്യൂട്ടര്‍) (1), സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് (1), സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ (1), ലബോറട്ടറി അസിസ്റ്റന്റ് (1), ഹിന്ദി ടൈപ്പിസ്റ്റ് (1), കുക്ക് (1), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (1), ലബോറട്ടറി അറ്റൻഡന്റ് (3), കിച്ചണ്‍ അറൻഡന്റ് (1), ലൈബ്രറി അറ്റൻഡന്റ് (1), ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (2), പ്രൈവറ്റ് സെക്രട്ടറി (3), ടെക്നിക്കല്‍ അസിസ്റ്റന്റ് (2), ലബോറട്ടറി അസിസ്റ്റന്റ് (1), അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (2) എന്നിങ്ങനെയാണ് ഒഴിവുകള്‍.

സർവകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ മേയ് 18ന് വൈകീട്ട് അഞ്ചുവരെയും തപാൽ അപേക്ഷ മേയ് 31ന് വൈകീട്ട് അഞ്ചുവരെയും സ്വീകരിക്കും.  

Tags:    
News Summary - Vacancies in Central University of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.