കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.എച്ച്.പി.സി ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും ചുവടെ:
ജൂനിയർ എൻജിനീയർ -സിവിൽ -149, ഇലക്ട്രിക്കൽ -74, മെക്കാനിക്കൽ -63, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -10, ശമ്പളനിരക്ക് -29,600-1,19,500 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ. പ്രായപരിധി 30.
സൂപ്പർവൈസർ എ.എ.ടി, ഒഴിവുകൾ -9, യോഗ്യത: ബിരുദവും DOEACC ‘A’ ലെവൽ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ്/ഐ.ടി) അല്ലെങ്കിൽ BCA/BSc (കമ്പ്യൂട്ടർ സയൻസ് /ഐ.ടി) 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ വിജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളനിരക്ക് 29,600-1,19,500 രൂപ. പ്രായപരിധി 30.
സൂപ്പർവൈസർ -സർവേ, ഒഴിവുകൾ -19. യോഗ്യത -ത്രിവത്സര ഡിപ്ലോമ (സർവേയിങ്/സർവേ എൻജിനീയറിങ്) 60 ശതമാനം മാർക്കോടെ പാസായിരിക്കണം. ടോപോഗ്രാഫിക്/ഹൈഡ്രോഗ്രാഫിക് സർവേ, ലാൻഡ് മാപ്പ്, ലാൻഡ് അക്വിസിഷൻ വർക്സ് മുതലായവയിൽ നല്ല പരിജ്ഞാനമുണ്ടായിരിക്കണം. പ്രായപരിധി 30.
സീനിയർ അക്കൗണ്ടന്റ്, ഒഴിവുകൾ -28, യോഗ്യത: CA/CMA ഇന്റർ പാസായിരിക്കണം. പ്രായപരിധി 30. ശമ്പളനിരക്ക് 29,600-1,19,500 രൂപ. ഹിന്ദി ട്രാൻസ്ലേറ്റർ ഒഴിവുകൾ -14 , യോഗ്യത -ഹിന്ദി/ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദം. ഇലക്ടിവ് വിഷയമായി ഡിഗ്രിതലത്തിൽ ഇംഗ്ലീഷ്/ഹിന്ദി പഠിച്ചിരിക്കണം. ഒരു വർഷത്തെ വർക്ക് എക്സ്പീരിയൻസുണ്ടായിരിക്കണം. അല്ലെങ്കിൽ ട്രാൻസ്ലേഷനിൽ ഡിഗ്രി/ഡിപ്ലോമ ഉണ്ടാകണം. പ്രായപരിധി 30. ശമ്പളനിരക്ക് 27,000-1,05,000 രൂപ.
ഡ്രാഫ്റ്റ്സ്മാൻ സിവിൽ -ഒഴിവുകൾ -14, ഇലക്ട്രിക്കൽ/മെക്കാനിക്കൽ -8. യോഗ്യത: എസ്.എസ്.എൽ.സി /തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്/NCVT/NTC/NAC. പ്രായപരിധി 30. ശമ്പള നിരക്ക് 25,000-85,000 രൂപ.വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www. nhpcindia.comൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷഫീസ് 295 രൂപ. SC/ST/PWBD/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്. സെലക്ഷൻ നടപടികൾ സംവരണമുൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.