കേന്ദ്ര സർക്കാറിനു കീഴിൽ ലഖ്നോവിലെ സി.എസ്.ഐ.ആർ- സെൻട്രൽ ഡ്രഗ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു (പരസ്യ നമ്പർ 11/2020). ലൈഫ് സയൻസസ്, കെമിക്കൽ സയൻസസ്, പ്രീ-ക്ലിനിക്കൽ സയൻസസ്, സയൻറിഫിക് ആൻഡ് ടെക്നിക്കൽ സപ്പോർട്ട് ഡിവിഷനുകളിലാണ് നിയമനം. നേരിട്ടുള്ള നിയമനമാണ്.
സീനിയർ ടെക്നിക്കൽ ഓഫിസർ, ഒഴിവുകൾ-2 (ജനറൽ-1, ഇ.ഡബ്ല്യു.എസ്-1), ശമ്പളം 83,037 രൂപ.
ടെക്നിക്കൽ ഓഫിസർ, ഒഴിവുകൾ-7, ശമ്പളം 60,929 രൂപ.
ടെക്നിക്കൽ അസിസ്റ്റൻറ്, ഒഴിവുകൾ-35, ശമ്പളം 51,294 രൂപ.
(ജനറൽ-15, ഇ.ഡബ്ല്യു.എസ്-4, എസ്.സി -4, ഒ.ബി.സി-13, എസ്.ടി- 4, പി.ഡബ്ല്യു.ഡി-2)
ടെക്നീഷ്യൻ (സപ്പോർട്ട് സ്റ്റാഫ്), ഒഴിവുകൾ-11 (ജനറൽ-4, ഇ.ഡബ്ല്യു.എസ്-1, ഒ.ബി.സി-3, എസ്.സി-2, പി.ഡബ്ല്യു.ഡി-1), ശമ്പളം 28,047 രൂപ.
യോഗ്യതമാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടി ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://cdri.res.inൽ Technical & Support Staff Recruitment-2020 ലിങ്കിൽ ലഭ്യമാണ്.അപേക്ഷ ഓൺലൈനായി ഫെബ്രുവരി 5, രാത്രി 11.59 മണി വരെ സ്വീകരിക്കും.
അപേക്ഷയുടെ ഹാർഡ്കോപ്പി ബന്ധപ്പെട്ട രേഖകൾ സഹിതം The Administrative Officer, CSIR-Central Drug Research Institute, Sector-10, Janakipuram, Sitapur Road, Lucknow-226031ൽ ഫെബ്രുവരി 22നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.