കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് /ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ (മലയാളം)തസ്തികയിലേക്ക് പ്രസാർ ഭാരതി രണ്ടു വർഷ മുഴുവൻ സമയകോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജേർണലിസം ബിരുദാനന്തര ബിരുദമോ, ബിരുദവും ജേർണലിസം പി.ജി ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് മൂന്നു വർഷം വാർത്താ-പ്രസിദ്ധീകരണസ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം വേണം. ഇംഗ്ലീഷിലും - മലയാളത്തിലും പ്രാവീണ്യവുംപ്രക്ഷേപണ യോഗ്യമായ ശബ്ദവും ഉണ്ടായിരിക്കണം. പ്രായം അപേക്ഷാ തീയതിയിൽ 58 വയസ്സിൽ കവിയരുത്.
പ്രസാർ ഭാരതിയുടെ http://applications.prasarbharati.org എന്ന വെബ് ലിങ്കിൽ 2024 മാർച്ച് 19നു മുമ്പ് ഓൺലൈനായി അപേക്ഷ നൽകേണ്ടതാണ്. യോഗ്യത, പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈൻ അപേക്ഷകൾക്ക് സാങ്കേതിക തടസം നേരിട്ടാൽ അതിന്റെ സ്ക്രീൻ ഷോട്ട് സഹിതം nsdrnudeskapplications@gmail.com എന്ന മെയിൽ അഡ്രസിലും അപേക്ഷ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.