ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ പത്താംക്ലാസ് വിജയിച്ച പുരുഷന്മാർക്ക് നാവികരാകാം. ഡൊമസ്റ്റിക് ബ്രാഞ്ചിൽ 2021 ജനുവരി ബാച്ചിലേക്കാണ് (പത്താമത് എൻട്രി) തെരഞ്ഞെടുപ്പ്. കുക്ക്, സ്റ്റുവാർഡായിട്ടാണ് ജോലി. ഒഴിവുകൾ 50 (ജനറൽ-20, EWS-5, ഒ.ബി.സി -14, എസ്.സി-8, എസ്.ടി-3). അടിസ്ഥാന ശമ്പളം: 21,700 രൂപ. ക്ഷാമബത്ത, മറ്റു അലവൻസുകൾ, സൗജന്യ റേഷൻ, ചികിത്സാ സഹായം, വസ്ത്രം, പാർപ്പിട സൗകര്യം, പെൻഷൻ, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യത: പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. പട്ടികജാതി/വർഗക്കാർക്കും കായികതാരങ്ങൾക്കും അഞ്ചു ശതമാനം മാർക്കിളവുണ്ട്. പ്രായം: 1.4.2021ൽ 18-22 വയസ്സ്. 1999 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31നും മധ്യേ ജനിച്ചവരാകണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. 157 സെൻറീമീറ്ററിൽ കുറയാതെ ഉയരവും അതിനനുസൃതവുമായ നെഞ്ചളവും ഭാരവും ഉണ്ടായിരിക്കണം. നല്ല കാഴ്ചശക്തി വേണം. മെഡിക്കൽ, ഫിറ്റ്നസ് ഉള്ളവരാകണം.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiancoastguard.gov.inൽ Opportunities ബട്ടണിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം അപേക്ഷ ഓൺലൈനായി നവംബർ 30 മുതൽ ഡിസംബർ ഏഴു വൈകീട്ട് അഞ്ചുമണിവരെ സമർപ്പിക്കാം. ആപ്ലിക്കേഷൻ/രജിസ്ട്രേഷൻ നമ്പർ റഫറൻസിനായി സൂക്ഷിക്കണം. അഡ്മിറ്റ് കാർഡ് ഡിസംബർ 19-25 മധ്യേ ഡൗൺലോഡ് ചെയ്യാം.സെലക്ഷൻ: മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷക്ക് ക്ഷണിക്കും. ടെസ്റ്റിൽ യോ ഗ്യത നേടുന്നവർക്കായി കായികക്ഷമതാ പരീക്ഷ നടത്തും.കൊച്ചി പരീക്ഷാ കേന്ദ്രമാണ്. ഡൊമസ്റ്റിക് ബ്രാഞ്ചിൽ നാവിക് (കുക്ക്/സ്റ്റുവാർഡ്) ആയി പ്രവേശിക്കുന്നവർക്ക് 47,600 രൂപ അടിസ്ഥാന ശമ്പളമുള്ള പ്രധാൻ അധികാരി തസ്തികയിൽ വരെ ഉദ്യോഗക്കയറ്റം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.