ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) പുതുച്ചേരി, കാരയ്ക്കൽ കാമ്പസുകളിലേക്ക് സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ സ്പെഷാലിറ്റി/സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലായി 134 ഒഴിവുകളുണ്ട്.
ജിപ്മെർ പുതുച്ചേരി കാമ്പസിൽ അസിസ്റ്റന്റ് പ്രഫസർ (ലെവൽ-12) തസ്തികയിൽ 90 ഒഴിവുകളും പ്രഫസർ തസ്തികയിൽ 23 ഒഴിവുകളുമുണ്ട്. കാരയ്ക്കൽ കാമ്പസിൽ പ്രഫസർ 3, അസിസ്റ്റന്റ് പ്രഫസർ 18 എന്നിങ്ങനെയാണ് ഒഴിവുകൾ.
അനസ്തേഷ്യോളജി, അനാട്ടമി, ബയോസ്റ്റാറ്റിസ്റ്റിക്സ്, കാർഡിയോളജി, സി.ടി.വി.എസ് (പീഡിയാട്രിക് കാർഡിയാക് സർജറി/വാസ്കുലർ സർജറി), ക്ലിനിക്കൽ ഇമ്യൂണോളജി, ഡന്റിസ്ട്രി, ഡർമറ്റോളജി, എമർജൻസി മെഡിക്കൽ സർവിസ്, എൻഡോക്രിനോളജി, ഇ.എൻ.ടി, ഫോറൻസിക് മെഡിസിൻ, ഗാസ്ട്രോ എന്ററോളജി (മെഡിക്കൽ/സർജിക്കൽ), ജറിയാട്രിക് മെഡിസിൻ, മെഡിക്കൽ ഓങ്കോളജി, മെഡിസിൻ, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പാതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, പ്ലാസ്റ്റിക് സർജറി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, റേഡിയോ ഡയഗ്നോസിസ്, സർജറി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, യൂറോളജി എന്നീ സ്പെഷാലിറ്റി/സൂപ്പർ സ്പെഷാലിറ്റികളിലാണ് അവസരം.
യോഗ്യതാമാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.jipmer.edu.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 28 വൈകീട്ട് 4.30വരെ അപേക്ഷ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് facultyrect2023@gmail.com എന്ന ഇ-മെയിലിലും 0413-2296025 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.