തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിനായുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശം ചൊവ്വാഴ്ച അവസാനിക്കും. അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം നിര്‍ബന്ധമായും സ്കൂളില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം ഫീസടച്ച് സ്ഥിരപ്രവേശം നേടണം. ഇതോടെ മുഖ്യഅലോട്ട്മെന്‍റ് പ്രക്രിയ പൂര്‍ത്തിയാകും. പ്ളസ് വണ്‍ ക്ളാസുകള്‍ വ്യാഴാഴ്ച തുടങ്ങും.
മുഖ്യഅലോട്ട്മെന്‍റ് അവസാനിച്ചിട്ടും ഇഷ്ടപ്പെട്ട സ്കൂളുകളും കോംബിനേഷനും ലഭിക്കാത്തവര്‍ക്ക് സ്കൂള്‍ മാറ്റത്തിനോ സ്കൂളിനുള്ളില്‍തന്നെ കോംബിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തില്‍ പ്രവേശം നേടിയവര്‍ക്ക് മാത്രം ഒഴിവുള്ള പക്ഷം മെറിറ്റടിസ്ഥാനത്തില്‍ ഈ മാറ്റങ്ങള്‍ അനുവദിക്കും. എന്നാല്‍, ഒന്നാം ഓപ്ഷന്‍ പ്രകാരം അഡ്മിഷന്‍ നേടിയവര്‍ക്ക് സ്കൂള്‍/ കോംബിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാന്‍ കഴിയില്ല. നിലവിലെ ഒഴിവുകള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്കും സ്കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ഒഴിവുകളിലേക്കും മാത്രമായിരിക്കും മാറ്റങ്ങള്‍ അനുവദിക്കുക. ഇതിനുള്ള അപേക്ഷകള്‍ ജൂണ്‍ 30 മുതല്‍ പ്രവേശം നേടിയ സ്കൂളില്‍ സമര്‍പ്പിക്കാം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് സപ്ളിമെന്‍ററി അലോട്ട്മെന്‍റില്‍ പരിഗണിക്കാന്‍ അപേക്ഷ പുതുക്കി നല്‍കണം. ഇതിനായുള്ള ഒഴിവുകളും വിജ്ഞാപനവും ജൂലൈ എട്ടിന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.