വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്​ പ്രഖ്യാപിച്ചു; കോഴിക്കോട്​ എൻ.ഐ.ടിക്കും ഐ.ഐ.എമ്മിനും തിളക്കം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ റാ​ങ്കി​ങ്ങി​ൽ (എ​ൻ.​ഐ.​ആ​ർ.​എ​ഫ്​) ആ​ർ​ക്കി​ടെ​ക്​​ച​ർ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട്​ എ​ൻ.​ഐ.​ടി ര​ണ്ടാം റാ​ങ്കും മാ​നേ​ജ്​​മെൻറ്​ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട്​ ഐ.​ഐ.​എം​ നാ​ലാം റാ​ങ്കും നേ​ടി. ഓ​വ​റോ​ൾ വി​ഭാ​ഗ​ത്തി​ൽ മ​ദ്രാ​സ്​ ​െ​എ.​െ​എ.​ടി​ക്കാ​ണ്​​ ഒ​ന്നാം റാ​ങ്ക്.​ കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല 43ാം റാ​ങ്ക്​​ നേ​ടി. എം.​ജി സ​ര്‍വ​ക​ലാ​ശാ​ല 52 ഉം ​കു​സാ​റ്റ് 65- ഉം ​കോ​ഴി​ക്കോ​ട് സ​ര്‍വ​ക​ലാ​ശാ​ല 95-ാം സ്​​ഥാ​ന​ത്തു​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല, മാ​നേ​ജ്​​മെൻറ്​, കോ​ള​ജ്​, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, നി​യ​മം തു​ട​ങ്ങി 11 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ്​ റാ​ങ്കി​ങ്​.

സ​ർ​വ​ക​ലാ​ശാ​ല വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ന്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍സ്​ ബം​ഗ​ളൂ​രു​വി​ന്​​ ഒ​ന്നും ജെ.​എ​ൻ.​യു ര​ണ്ടും ബ​നാ​റ​സ്​ ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നും റാ​ങ്കു​ക​ൾ ല​ഭി​ച്ചു. ജാ​മി​അ മി​ല്ലി​യ, ​ൈഹ​ദ​രാ​ബാ​ദ്​ സ​ർ​വ​ക​ലാ​ശാ​ല, അ​ലീ​ഗ​ഢ്​​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ ആ​ദ്യ പ​ത്തി​ൽ ഇ​ടം പി​ടി​ച്ചു. കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല 27ഉം ​എം.​ജി സ​ര്‍വ​ക​ലാ​ശാ​ല 31ഉം ​കു​സാ​റ്റ്​ 44 ാം റാ​ങ്കും കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല ​ 60ാം റാ​ങ്കും​ നേ​ടി.

മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഡ​ൽ​ഹി എ​യിം​സി​നാ​ണ്​ ഒ​ന്നാം റാ​ങ്ക്. വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മൂ​ന്നാം റാ​ങ്കും തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ആ​ൻ​ഡ്​​ ടെ​ക്‌​നോ​ള​ജി​ക്ക്​ ഒ​മ്പ​താം റാ​ങ്കും ല​ഭി​ച്ചു.

എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ൽ മ​ദ്രാ​സ്​, ഡ​ൽ​ഹി, ബോ​ം​ബെ ​ഐ.​െ​എ.​ടി​ക​ളാ​ണ്​ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന്​ റാ​ങ്കു​ക​ൾ നേ​ടി​യ​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​ക്ക്​ 25ാം റാ​ങ്കും തി​രു​വ​ന​ന്ത​പു​രം ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പേ​സ് സ​യ​ന്‍സ് 40ാം റാ​ങ്കും തി​രു​വ​ന​ന്ത​പു​രം എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജി​ന്​ 95ാം റാ​ങ്കും ല​ഭി​ച്ചു. ആ​ര്‍ക്കി​ടെ​ക്ച​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഐ.​െ​എ.​ടി റൂ​ർ​ഖി​ക്കാ​ണ്​ ഒ​ന്നാം റാ​ങ്ക്​്. തി​രു​വ​ന​ന്ത​പു​രം എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജ് 11ാം റാ​ങ്ക​ും നേ​ടി. ഫാ​ര്‍മ​സ്യൂ​ട്ടി​ക്കി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഡ​ല്‍ഹി ജാ​മി​യ ഹം​ദ​ര്‍ദ് സ​ര്‍വ​ക​ലാ​ശാ​ല​ക്കാ​ണ്​ ഒ​ന്നാം റാ​ങ്ക്. നി​യ​മ​പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബം​ഗ​ളൂ​രു എ​ൻ.​എ​ൽ.​എ​സ്‌.​ഐ.​യു ഒ​ന്നും ഡ​ല്‍ഹി നാ​ഷ​ന​ല്‍ ലോ ​യൂ​നി​വേ​ഴ്‌​സി​റ്റി ര​ണ്ടും റാ​ങ്ക് നേ​ടി. കൊ​ച്ചി നു​വാ​ൽ​സി​നാ​ണ്​ 27ാം റാ​ങ്ക്.

തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ന്​ 25ാം റാ​ങ്ക്​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ റാ​ങ്കി​ങ്ങി​ൽ കോ​ള​ജ്​ വി​ഭാ​ഗ​ത്തി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​ക്കു​ കീ​ഴി​ലു​ള്ള മി​റാ​ൻ​ഡ ഹൗ​സ്​ കോ​ള​ജി​ന്​ ഒ​ന്നാം റാ​ങ്കും ലേ​ഡി​ ​ശ്രീ​റാം വ​നി​ത കോ​ള​ജി​ന്​ ര​ണ്ടാം റാ​ങ്കും ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജ്​ 25ാം റാ​ങ്ക്​ നേ​ടി.

കേ​ര​ള​ത്തി​ൽ​നി​ന്ന്​ ആ​ദ്യ 100ൽ ​ഇ​ടം​പി​ടി​ച്ച കോ​ള​ജു​ക​ൾ: രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ് (31), മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് (44), സെൻറ്​ തെ​രേ​സാ​സ് (45), തി​രു​വ​ന​ന്ത​പു​രം വ​നി​ത കോ​ള​ജ് (46), തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍ട്ട് (63), തൃ​​ശൂ​ർ സെൻറ്​ തോ​മ​സ് കോ​ള​ജ് (64), കോ​ഴി​ക്കോ​ട് സെൻറ്​ ജോ​സ​ഫ്(69), ഫാ​റൂ​ഖ്​ കോ​ള​ജ് (73), എ​സ്.​ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി (79), തി​രു​വ​ല്ല മാ​ര്‍ത്തോ​മ കോ​ള​ജ് (80), കാ​സ​ര്‍കോ​ട് ഗ​വ. കോ​ള​ജ് (82), കോ​ത​മം​ഗ​ലം മാ​ര്‍ അ​ത്ത​നാ​സി​യോ​സ് (86), ആ​ല​പ്പു​ഴ ബി​ഷ​പ് മൂ​ര്‍ കോ​ള​ജ് (89), ബി.​കെ കോ​ള​ജ് അ​മ​ല​ഗി​രി (89), എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് (92), കോ​ട്ട​യം സി.​എം.​എ​സ് (93), ബ്ര​ണ്ണ​ന്‍ കോ​ള​ജ് (97), പാ​ല​ക്കാ​ട് വി​ക്ടോ​റി​യ (99).

Tags:    
News Summary - Announces rankings of educational institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.