ബി ആർക് പ്രവേശനം; ​നാറ്റ 2023 രജിസ്ട്രേഷൻ ഇന്നുമുതൽ

രാ​ജ്യ​ത്തെ ബി.​ആ​ർ​ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ഷ​ന​ൽ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് ഇ​ൻ ആ​ർ​കി​ടെ​ക്ച​ർ (നാ​റ്റ 2023) രജിസ്ട്രേഷൻ 20 മുതൽ ഏപ്രിൽ പത്തുവരെ നടത്താം. ഫീസ് 2000 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 1500 മതി. മൂന്നുതവണയായാണ് പരീക്ഷ. ആ​ദ്യ പ​രീ​ക്ഷ ഏ​പ്രി​ൽ 21നും ​ര​ണ്ടാ​മ​ത്തേ​ത് മേ​യ് 28നും ​മൂ​ന്നാ​മ​ത്തേ​ത് ജൂ​ലൈ ഒ​മ്പ​തി​നും ന​ട​ത്തു​മെ​ന്ന് കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​കി​ടെ​ക്ച​ർ അ​റി​യി​ച്ചു. ഇതിലേക്കാം രജിസ്റ്റർ ചെയ്യാവുന്നതാണ്. രാവിലെ പത്തുമുതൽ ഒന്നുവരെയും ഉച്ചക്കുശേഷം 2.30 മുതൽ 5.30 വരെയുമായി ഓ​രോ ദി​വ​സ​വും ര​ണ്ട് സെ​ഷ​നു​ക​ളാ​യാ​ണ് പ​രീ​ക്ഷ.

ആദ്യ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 18 മുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ30ന് ഫലം പ്രസിദ്ധീകരിക്കും. കോ​ഴ്സ് കാ​ലാ​വ​ധി അ​ഞ്ചു​വ​ർ​ഷ​മാ​ണ്. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യും പ്ല​സ് ടു​വി​ന് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യും വി​ജ​യി​ച്ച​വ​ർ​ക്കാ​ണ് ബി.​ആ​ർ​ക് പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത. മാ​ത്ത​മാ​റ്റി​ക്സ് നി​ർ​ബ​ന്ധ വി​ഷ​യ​മാ​യി പ​ഠി​ച്ച് ത്രി​വ​ത്സ​ര ഡി​പ്ലോ​മ പാ​സാ​യ​വ​രെ​യും പ​രി​ഗ​ണി​ക്കും. നാ​റ്റ 2023 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. വി​വ​ര​ങ്ങ​ൾ​ക്ക് www.nata.in , www.coa.gov.in .

Tags:    
News Summary - B.Arch Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.