കൗൺസിൽ ഓഫ് ആർക്കിടെക്ചർ ബി.ആർക് പ്രവേശനയോഗ്യതയിൽ മാറ്റംവരുത്തി. പരിഷ്കരിച്ച യോഗ്യത മാനദണ്ഡം 2023 ജൂലൈ 19ന് പ്രാബല്യത്തിൽ വന്നു.
ഇനി ബി.ആർക് പ്രവേശനത്തിന് ഫിസിക്സ്, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങൾക്കു പുറമെ കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷനൽ വിഷയം, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇൻഫർമാറ്റിക്സ് പ്രാക്ടിസസ്, എൻജിനീയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിലൊന്നുകൂടി പഠിച്ച് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ മാത്തമാറ്റിക്സ് നിർബന്ധ വിഷയമായി പഠിച്ച് ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. കൂടാതെ, നാഷനൽ ടെസ്റ്റിങ് ഏജൻസിയോ കൗൺസിൽ ഓഫ് ആർക്കിടെക്ചറോ നടത്തുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷ (ജെ.ഇ.ഇ/നാറ്റ)യിൽ യോഗ്യത നേടിയിരിക്കണം.
പരിഷ്കരിച്ച യോഗ്യതയുടെ അടിസ്ഥാനത്തിൽ കൗൺസിൽ ഓഫ് ആർക്കിടെക്ചർ നാലാമത് നാറ്റ പരീക്ഷ സെപ്റ്റംബർ 17ന് നടത്തും. 2023-24 വർഷത്തെ ബി.ആർക് കോഴ്സിൽ ഒഴിവുള്ള സീറ്റുകൾ ഉൾപ്പെടെയുള്ള പ്രവേശനം നാലാമത് നാറ്റ സ്കോർ പരിഗണിച്ചായിരിക്കും. എന്നാൽ, സംസ്ഥാനങ്ങളിലെ കേന്ദ്രീകൃത അഡ്മിഷൻ കൗൺസലിങ് നടപടികളെ ഇത് ബാധിക്കില്ല. കൂടുതൽ വിവരങ്ങളും രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങളും www.nata.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.