പ്ലസ് വൺ അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ അവസരം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന്​ ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർക്ക്​ നിലവിലെ വേക്കൻസിയിൽ പ്രവേശനം നേടാൻ ജനുവരി ഏഴുമുതൽ ജനുവരി 10ന് വൈകീട്ട് നാലു വരെ അപേക്ഷിക്കാം.

നിലവിൽ ഏതെങ്കിലും ​േക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല. മുൻ അലോട്ട്മെൻറുകളിൽ നോൺ-ജോയിനിങ് ആയവർ, ഏതെങ്കിലും ​േക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവരും അപേക്ഷിക്കാൻ അർഹരല്ല.

നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ജനുവരി ഏഴിന്​ രാവിലെ ഒമ്പതിന്​ പ്രസിദ്ധീകരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ വെബ്സൈറ്റിലെ CANDIDATE LOGIN ൽ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കനുസൃതമായി എത്ര സ്കൂൾ/കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. വിശദ നിർദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ലഭ്യമാണ്. 

Tags:    
News Summary - chance to get plus one seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.