ബംഗളൂരു: കോവിഡ് വ്യാപനത്തിെൻറയും രണ്ടാഴ്ചത്തെയും കർഫ്യൂവിെൻറയും പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ കോളജുകളിൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ നിർദേശം.
കർണാടക കൊളീജിയറ്റ് എജുക്കേഷൻ വകുപ്പാണ് സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ നിർദേശിച്ചത്. 2021-22 അധ്യയനവർഷത്തെ ക്ലാസുകൾ ആരംഭിക്കാനാണ് സർക്കുലറിലൂടെ അറിയിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കായി അധ്യാപകർ വീട്ടിലിരുന്ന് ഒാൺലൈൻ ക്ലാസുകൾ എടുക്കാനാണ് നിർദേശം.
അതത് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിർദേശനാസുരണം ജീവനക്കാർക്ക് ജോലി തുടരാമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.