ഇംഗ്ലണ്ടിൽ (യു.കെ) 2025 സെപ്റ്റംബർ/ഒക്ടോബറിൽ ആരംഭിക്കുന്ന ഏകവർഷ മുഴുവൻ സമയ മാസ്റ്റേഴ്സ് പ്രോഗ്രാം പഠനത്തിന് കോമൺവെൽത്ത് സ്കോളർഷിപ് ലഭ്യമാണ്. ‘യ.കെ’യിലെ കോമൺവെൽത്ത് സ്കോളർഷിപ് കമീഷനാണ് ഇത് നൽകുന്നത്. ശാസ്ത്ര-സാങ്കേതിക വികസനം, ആരോഗ്യ പരിപോഷണം, ആഗോള സമാധാന, സുരക്ഷിത, ഭരണവികസന മേഖലകളുമായും മറ്റും ബന്ധപ്പെട്ട പഠനത്തിനാണ് സ്കോളർഷിപ് അനുവദിക്കുക.
അപേക്ഷകർ ഇന്ത്യയിൽ സ്ഥിരതാമസമുള്ളവരായിരിക്കണം. 2025 സെപ്റ്റംബറിന് മുമ്പ് 50-60 ശതമാനം മാർക്കിൽ കുറയാതെ ബിരുദമെടുത്തിരിക്കണം. പ്രായപരിധിയില്ല. കോമൺവെൽത്ത് സ്കോളർഷിപ് കമീഷൻ https://cscuk.fcdo.gov.uk/uk-universities ൽ ലിസ്റ്റ് ചെയ്ത ഇംഗ്ലണ്ടിലെ സർവകലാശാലയിൽ അടുത്തവർഷം സെപ്റ്റംബർ/ഒക്ടോബറിലാരംഭിക്കുന്ന മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചിട്ടുണ്ടെന്നതിനുള്ള തെളിവ് രേഖ 2024 ഒക്ടോബർ 31നകം ഹാജരാക്കേണ്ടതുണ്ട്.
കൂടുതൽ വിവരങ്ങളും സെലക്ഷൻ നടപടികളും കേന്ദ്ര ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://education.gov.in ൽ ലഭിക്കും. അർഹതയുള്ളവർക്ക് https://proposal-sakshat.samarth.edu.inൽ ഓൺലൈനായി ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.