നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ CUET-UG 2023 പരീക്ഷയുടെ സ്കോർ അടിസ്ഥാനത്തിൽ ബിരുദ പ്രവേശനത്തിന് കേന്ദ്ര സർവകലാശാലകളടക്കമുള്ള സ്ഥാപനങ്ങൾ നടപടികളാരംഭിച്ചു. https://cuet.samarth.ac.inൽനിന്നും സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് അതത് സ്ഥാപനങ്ങളുടെ അഡ്മിഷൻ പോർട്ടലിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. CUET-UG 2023ൽ പങ്കാളിത്തമുള്ള സർവകലാശാലകളും സ്ഥാപനങ്ങളും ഇന്റഗ്രേറ്റഡ് പി.ജി/ബിരുദ പ്രോഗ്രാമുകളും https://cuet.samarth.ac.inൽ യൂനിവേഴ്സിറ്റി ലിങ്കിൽനിന്ന് ശേഖരിക്കാം. രജിസ്ട്രേഷനുള്ള നിർദേശങ്ങളും അവസാന തീയതിയും അതത് സ്ഥാപനങ്ങളുടെ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും.
CUET-UG 2023 അപേക്ഷാ സമർപ്പണവേളയിൽ തിരഞ്ഞെടുക്കപ്പെട്ട വാഴ്സിറ്റി/സ്ഥാപനങ്ങളുടെ അഡ്മിഷൻ പോർട്ടലുകളിൽ രജിസ്ട്രേഷൻ നടത്താം. രജിസ്ട്രേഷൻ പ്രവേശനസംബന്ധമായ അന്വേഷണങ്ങൾക്ക് അതത് സ്ഥാപനങ്ങളുടെ ഇ-മെയിലിലും ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. ടെസ്റ്റ് സ്കോർ അടിസ്ഥാനത്തിൽ അതത് സ്ഥാപനങ്ങൾ മെറിറ്റ് ലിസ്റ്റ് തയാറാക്കി കൗൺസലിങ് നടത്തി അഡ്മിഷൻ നൽകും.
സി.യു.ഇ.ടി-യു.ജി സ്കോർ അടിസ്ഥാനമാക്കി സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള പെരിയ കാസർകോട് ബിരുദ പ്രവേശനത്തിനുള്ള നടപടികൾ തുടങ്ങി. https://cukerala.cuet.samarth.edu.inൽ ജൂലൈ 24വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സംശയനിവാരണത്തിന് admissions@cukerala.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം. ഇവിടെ ബി.എ ഇന്റർനാഷനൽ റിലേഷൻസിൽ പ്രവേശനമുണ്ട്. പ്ലസ് ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടിക്കാർക്ക് 45 ശതമാനം മതി) വിജയിച്ചിരിക്കണം. 1.7.2023ൽ 17 വയസ്സ് തികയണം. ഇന്റഗ്രേറ്റഡ് ബി.എ.ബി.എഡ്, ബി.എസ്.സി ബി.എഡ്, ബി.കോം ബി.എഡ് കോഴ്സുകളിൽ NCET 2023 സ്കോർ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് തമിഴ്നാട്, തിരുവാരൂർ ഇന്റഗ്രേറ്റഡ് പി.ജി/ബിരുദ പ്രവേശനത്തിന് ജൂലൈ 23വരെ https://cutncuet.samarth.edu.inൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും. രജിസ്ട്രേഷൻ ഫീസില്ല. പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ www.cutn.ac.inൽ ലഭിക്കും. പ്രവേശനസംബന്ധമായ അന്വേഷണങ്ങൾക്ക് admissions@cutn.ac.in എന്ന ഇ-മെയിലിലും 9442488406 ഫോൺ നമ്പറിലും ബന്ധപ്പെടാം. മെറിറ്റ് ലിസ്റ്റ് യഥാസമയം അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കർണാടക CUET-UG 2023 യോഗ്യത നേടിയവരിൽനിന്നും ബി.എസ്.സി/ബി.എ/ബി.ബി.എ/ബി.ടെക് പ്രവേശനത്തിന് ഓൺലൈനായി ജൂലൈ 26 ഉച്ച 12 മണിവരെ അപേക്ഷകൾ സ്വീകരിക്കും. രജിസ്ട്രേഷൻ ഫീസ് 500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 100 രൂപ. https://cukcuet.samarth.edu.inൽ രജിസ്ട്രേഷൻ നടത്താം. ഇവിടെ ബി.ടെക്-ഇ.സി/ഇലക്ട്രിക്കൽ എൻജിനീയറിങ് കോഴ്സുകളിൽ ജെ.ഇ.ഇ മെയിൻ 2023 റാങ്കുകാർക്കും രജിസ്റ്റർ ചെയ്യാം.
പോണ്ടിച്ചേരി സർവകലാശാലയുടെ 2023-24 വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിലും CUET-UG 2023 സ്കോർ നേടിയവർക്ക് ഓൺലൈനായി ജൂലൈ 27 വൈകീട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. ഫീസ് 250 രൂപ. അഡീഷനൽ കോഴ്സിന് 100 രൂപ അധികം നൽകണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം 150, 50 രൂപ എന്നിങ്ങനെ നൽകിയാൽ മതി. ഭിന്നശേഷിക്കാർക്കും ട്രാൻസ്ജൻഡറിനും ഫീസില്ല. അപേക്ഷാസമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും www.pondiuni.edu.in/admissions 2023-24ൽ ബന്ധപ്പെടാം.
ഹൈദാബാദ് സർവകലാശാലയുടെ 16 ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ജൂലൈ 30വരെ അപേക്ഷിക്കാം. ഫീസ് - ജനറൽ 600 രൂപ, ഇ.ഡബ്ല്യൂ.എസ് 500 രൂപ, ഒ.ബി.സി-എൻ.സി.എൽ 400 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി 275 രൂപ. https://uohydcuet.samarth.edu.inൽ രജിസ്ട്രേഷന് സൗകര്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.