നാഷനൽ സ്പോർട്സ് യൂനിവേഴ്സിറ്റി ഇംഫാൽ (മണിപ്പൂർ) 2023-24 വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതൊരു കേന്ദ്ര സർവകലാശാലയാണ്.
കോഴ്സുകൾ: (1) ബി.എസ്.സി (സ്പോർട്സ് കോച്ചിങ്)- ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഷൂട്ടിങ്, നീന്തൽ, ഭാരോദ്വഹനം. നാലുവർഷം, 8 സെമസ്റ്ററുകൾ.
(2) ബാച്ലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (BPES), മൂന്നു വർഷം, 6 സെമസ്റ്ററുകൾ.
(3) എം.എസ്സി (സ്പോർട്സ് കോച്ചിങ്) -ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബാൾ, ഷൂട്ടിങ്, നീന്തൽ, ഭാരോദ്വഹനം, രണ്ടുവർഷം, നാല് സെമസ്റ്ററുകൾ.
(4) എം.എ സ്പോർട്സ് സൈക്കോളജി, രണ്ടുവർഷം, നാലു സെമസ്റ്ററുകൾ.
(5) മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (MPES), രണ്ടുവർഷം, നാലു സെമസ്റ്ററുകൾ.
(6) എം.എസ്.സി (അപ്ലൈഡ് സ്പോർട്സ് ആൻഡ് ന്യൂട്രീഷ്യൻ), രണ്ടുവർഷം, നാല് സെമസ്റ്ററുകൾ.
ഒരുവർഷത്തെ പഠനം പൂർത്തിയാക്കുന്നവർക്ക് പി.ജി ഡിപ്ലോമ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ നേടി പുറത്തുപോകാനുള്ള ഓപ്ഷൻ ഈ പ്രോഗ്രാമിനുണ്ട്.
പ്രവേശന യോഗ്യത, സെലക്ഷൻ നടപടികൾ അടക്കം സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം www.nsu.ac.inൽ ലഭിക്കും. നിർദേശാനുസരണം ഓൺലൈനായി ജൂൺ 25 വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.